

മിസ് വേള്‍ഡ് 2008 ന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന മിസ് വേള്‍ഡ് ടോപ്പ് മോഡല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനവും മിസ് വേള്‍ഡ് ബീച്ച് ബ്യൂട്ടി മത്സരത്തില്‍ നാലാം സ്ഥാനവും നേടിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളിയായ പാര്‍വ്വതി ഓമനക്കുട്ടന്. (രണ്ടാമത്തെ ചിത്രമാണ് മാതൃഭൂമി ദിനപത്രം ഇന്ന് പകുതി മുറിച്ച് പ്രസിദ്ധീകരിച്ചത്)
50-മത് ലോകസുന്ദരി മത്സരത്തിന്റെ ഫൈനല്‍ ദക്ഷിണാഫ്രിക്കയിലെ ജോഹനസ് ബര്‍ഗില്‍ ഈ വരുന്ന ശനിയാഴ്ച നടക്കും. നൂറ്റി പതിനൊന്നു രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരി(?)മാര്‍ പങ്കെടുക്കുന്നുണ്ടത്രെ!
സുന്ദരീ സ്ഥാനം ഇന്ത്യക്കു കിട്ടിയാല്‍ ഇന്ത്യയിലെ സൌന്ദര്യ വിപണി ഇനിയും മേലോട്ടു കുതിക്കും എന്നു പ്രത്യാശിക്കാം. സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ വിപണിയില്‍ ഇനിയും ഒരു കുതിച്ചു ചാട്ടമുണ്ടാകുമെന്ന് വിപണതാക്കള് പ്രതീക്ഷിക്കുന്നു..
‘ഇന്‍ ക്രഡിബില് ഇന്ത്യ’യെ ക്കുറിച്ചും, മഹത്തായ സംസ്ക്കാരത്തെക്കുറിച്ചുമെല്ലാം പാര്‍വ്വതി ഓമനക്കുട്ടന് മിസ് വേള്‍ഡിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ ഉദ്ഘോഷിക്കുന്നുണ്ട്.
ഭാഗ്യം!! ഇപ്രാവശ്യം ആരും മദര്‍ തെരേസയെക്കുറിച്ചോ, സമ്മാനം കിട്ടിയാല്‍ തെരുവില്‍ അനാഥര്‍ക്കും അശരണര്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കുമെന്നോ പറഞ്ഞു കേട്ടില്ല. എന്തായാലും കാത്തിരുന്നു കാണാം.!!
ചിത്രങ്ങള്‍ : കടപ്പാട് ഗൂഗിള്‍