Wednesday, October 29, 2008

ഒടുവില്‍...?

എരിഞ്ഞൊടുങ്ങിയാല്‍
തീരുമോ സ്വപ്നങ്ങള്‍...?

ചാരം പുണര്‍ന്നെഴുന്നേല്‍ക്കില്ലേ
മോഹത്തിന്റെ ഫീനിക്സ് പക്ഷികള്‍...?!

എന്നിലെ ഞാനും
നിന്നിലെ നീയും
എരിഞ്ഞൊടുങ്ങുക തന്നെ ചെയ്യും

ഒടുവില്‍...?

6 comments:

|santhosh|സന്തോഷ്| said...

എരിഞ്ഞൊടുങ്ങിയാല്‍
തീരുമോ സ്വപ്നങ്ങള്‍...?


ഒരു കവിത.... (സഹിക്കുമല്ലോ)

ശ്രീ said...

മോഹങ്ങളെല്ലാം ഉയിര്‍ത്തെഴുന്നേല്‍ക്കട്ടെ!
:)

G.MANU said...

ബ്ലോഗ് പേരു സന്തോഷങ്ങള്‍.. പക്ഷേ കവിത ദു:ഖമയം.. :))

ആശംസകള്‍...

annamma said...

ഒടുവില്‍...? .....ചാരം

G. Nisikanth (നിശി) said...

ഒരിക്കലുമില്ല സന്തോഷേ...
അതിനു ജീവിച്ചിരിക്കുകതന്നെ വേണം.

സഹിച്ചിരിക്കുന്നു! :)

ഇച്ചിരൂടെ നീട്ടിപ്പാട്, ഇത്രേം ചുരുക്കാതെ. വായിച്ചു തൊഅങ്ങുന്നതിനുമുൻപു കവിത തീർന്നു.
അപ്പോ, ഇത്രേയുള്ളോ ജീവിതം? :)

നന്നായിരിക്കുന്നു.

ആശംസകൾ

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നന്നായിട്ടുണ്ട്.