Friday, October 24, 2008

ഓര്‍മ്മ

.
സൂക്ഷിച്ചു വെച്ച
മഞ്ചാടിമണികളില്‍
കുപ്പിവളപ്പൊട്ടുകളില്‍
പുസ്തകത്തിനിടയിലെ
മയില്‍പ്പീലി തുണ്ടുകളില്‍
ഞാന്‍ പരതിയപ്പോഴൊക്കെ
കണ്ടുകിട്ടാത്തതെന്തായിരുന്നു?

വെട്ടുകല്‍ചുവരിന്റെ
ഇടുക്കുകളിലൊന്നിലും
വിഴുപ്പുഗന്ധം പേറുന്ന
പഴന്തുണിക്കെട്ടിലും
ഞാന്‍ പരതിയപ്പോഴൊക്കെ
കണ്ടുകിട്ടാത്തതെന്തായിരുന്നു?

4 comments:

|santhosh|സന്തോഷ്| said...

ഞാന്‍ പരതിയപ്പോഴൊക്കെ
കണ്ടുകിട്ടാത്തതെന്തായിരുന്നു?

എന്റെ ബ്ലോഗില്‍ ആദ്യത്തെ പോസ്റ്റ്. ഒരു കവിത.

മാണിക്യം said...

ഐശ്വര്യമായി
തിരി കൊളുത്തുന്നു നന്നയി വരട്ടെ
എന്ന പ്രാര്‍‌ത്ഥനയൊടെ.
ഓര്‍മ്മ.........
കണ്ടുകിട്ടാത്തതെന്തായിരുന്നു?
അത്രയേറെ ആലോചിക്കനുണ്ടോ? :)
സ്നേഹാശംസകളോടെ മാണിക്യം

ശ്രീ said...

എന്നാലും അതെന്തായിരുന്നു???
:)

|santhosh|സന്തോഷ്| said...

മാണിക്യം :)
ശ്രീ :)

അതു അതുതന്നെയായിരുന്നു.. കവിതയുടെ തലക്കെട്ടില്‍ ഉണ്ട്, കണ്ടുകിട്ടാത്തത് :)