Wednesday, December 16, 2009

ബ്ലോഗ് -പോസ്റ്റ് മോഷണം വീണ്ടും

ജനിക്കുമ്പോള്‍ നല്ല തന്തക്ക് ജനിക്കണമെന്നാണ് നാട്ടുമൊഴി. തന്ത ആരെന്നറിയില്ലെങ്കിലും കൊച്ചിന്റെ പ്രവൃത്തിയിലും ജീവിതശൈലിയിലും ആ തന്തയുടെ ഗുണ വിശേഷങ്ങള്‍ ഉണ്ടാവുമായിരിക്കും അതുകൊണ്ടാവും അങ്ങിനൊരു നാട്ടു മൊഴി ഉണ്ടാവാന്‍ കാരണം.

പക്ഷെ എന്തുചെയ്യാം ആധുനിക കാലത്തെ മികച്ച മാധ്യമമായ ബ്ലോഗിലും ഇതുപോലുള്ള ജന്മങ്ങള്‍ ഉണ്ടല്ലോ എന്നു തിരിച്ചറീയുമ്പോഴാണ് നമ്മള്‍ മൂക്കത്ത് വിരല്‍ വെച്ചു പോകുക. അങ്ങിനെയൊരു ജന്മത്തെ ഇന്ന് കാലത്തു തന്നെ കാണാനിടയായി നമ്മുടെ ബ്ലോഗുലകത്തില്‍. അന്യന്‍ താന്താങ്ങളുടെ ബ്ലോഗില്‍ ഉണ്ടാക്കിവെച്ചതൊക്കെയും ഒരുളുപ്പും കൂടാതെ കട്ടെടുത്ത് തന്റെ പുതുബ്ലോഗില്‍ പ്രദര്‍ശിപ്പിക്കുന്ന നാട്ടുഭാഷയില്പോലും ഒരിക്കലും കണ്ടെടുക്കാനാവാത്ത വാക്കാല്‍ വിളിക്കാവുന്ന .........ത്തരം.

ബ്ലോഗ് തുടങ്ങിയ കാലം മുതല്‍ക്കേ ഈ പ്രവണത ഉണ്ടായിരുന്നോ എന്നറിയില്ല പക്ഷെ എന്റെ അറിവില്‍ ആദ്യം കേട്ട കോപ്പിയടി യാഹൂ മലയാളം പോര്‍ട്ടലിന്റേതായിരുന്നു. അതിനെതിരെയുള്ള പ്രക്ഷോഭവും മറ്റും ചരിത്രമാണ്. പിന്നീട് കേരള്‍സ് ഡോട്ട് കോമും ഈ തറവേല കാണിച്ചു. ഇതൊക്കെ നാഷണല്‍ ഇന്റര്‍നാഷണല്‍ കോപ്പിയടികള്‍. പക്ഷെ അതോടൊപ്പമോ അതിനുശേഷമോ ബ്ലോഗുകളില്‍ തന്നെ നല്ല കോപ്പിയടികള്‍ നടന്നു, ഇപ്പോഴും നടക്കുന്നു. സത്യത്തില്‍ ബ്ലോഗ് എന്ന മാധ്യമത്തെ കണ്ട് ബ്ലോഗിങ്ങ് എങ്ങിനെ ചെയ്യാം എന്ന് തിരിച്ചറിയാത്ത നിരക്ഷരകുക്ഷികള്‍ മുതല്‍ നല്ല മുറ്റ് കള്ളന്മാര്‍ വരെ ഈ ബ്ലോഗുലകത്തിലുണ്ട്. ഇതില്‍ രണ്ടാമതു പറഞ്ഞ വിഭാഗത്തെ സൂക്ഷിക്കണം കാരണം അവന്‍/അവള്‍ മോഷ്ടിക്കാന്‍ വേണ്ടി മാത്രം ബ്ലോഗില്‍ വന്നവരാണ്. മറ്റു ബ്ലോഗ് പോസ്റ്റുകള്‍ സസൂഷ്മം വായിച്ച് തന്റെ പുതു ബ്ലോഗിലേക്ക് കോപ്പി + പേസ്റ്റ് ചെയ്യുന്ന ഈ വര്‍ഗ്ഗം ബ്ലോഗ് പോസ്റ്റിന്റെ യഥാര്‍ത്ഥ ഉടമ വന്ന് തെളിവ് നിരത്തി പറഞ്ഞാലോ മറ്റു വായനക്കാര്‍ പറഞ്ഞാലോ ഈ കോപ്പീ പേസ്റ്റുകള്‍ (കോപ്പിലെ പോസ്റ്റുകള്‍) മാറ്റാന്‍ തയ്യാറല്ല. മാത്രമല്ല അതിനു വേണ്ടി നല്ല മുടന്തന്‍ ന്യായങ്ങള്‍ വരെ പറഞ്ഞു കളയും. നമ്മുടെ ബൂലോകത്തില്‍ നിരക്ഷരന്റെ ബ്ലോഗ് പോസ്റ്റ് കോപ്പിയടിയെപ്പറ്റി വിവാദം വന്നപ്പോള്‍ കോപ്പിയടി വിദഗ്ദന്‍ പറഞ്ഞ ‘ന്യായങ്ങള്‍’ എല്ലാവരും വായിച്ചിരിക്കുമല്ലോ.

ഇവിടേയും ഈ വിദ്വാന്‍ ഇതുതന്നെ ചെയ്തിരിക്കുന്നു. ആദ്യ പോസ്റ്റുകല്‍ മുതല്‍ അവസാന പോസ്റ്റ് വരെ മുഴുവന്‍ മറ്റു ബ്ലോഗുകളിലെ പോസ്റ്റുകളാണ്. ആദ്യ പോസ്റ്റ് മുതല്‍ ബ്ലോഗര്‍മാരായ ശ്രീ, മുള്ളൂക്കാരന്‍, നിരക്ഷരന്‍ അങ്ങിനെ പല ബ്ലോഗര്‍മാരു (കമന്റിട്ട്) പറഞ്ഞിട്ടും ആ പോസ്റ്റുകള്‍ നീക്കാനോ അതിന്റെ യഥാര്‍ത്ഥ ഉടമയുടെ പേര്‍ വെക്കാനോ ലിങ്ക് കൊടുക്കാനോ ഉള്ള അന്തസ്സ് ഈ ബ്ലോഗ്ഗര്‍ കാണിച്ചിട്ടില്ല. വിവരമില്ലാത്തത് കൊണ്ടാണ് ഈ മറ്റേ പരിപാടി ഇദ്ദേഹം കാണിച്ചത് എന്നാണ് ഞാനാദ്യം കരുതിയത്, പക്ഷെ, സൈബര്‍ ജാലകത്തില്‍ തന്റെ ബ്ലോഗ് രജിസ്റ്റര്‍ ചെയ്യാനും സൈബര്‍ ജാലകത്തിന്റെ വിഡ്ജറ്റ് തന്റെ ബ്ലോഗില്‍ വെക്കാനും അഗ്രിഗേറ്ററില്‍ വരുത്താനുമുള്ള ബ്ലോഗ് സാക്ഷരതയൊക്കെ ഈ വിദ്വാനുണ്ട്. അപ്പോ മോഷണം തന്നെ ലക്ഷ്യം, മോഷണം തന്നെ മാര്‍ഗ്ഗം, മോഷണം തന്നെ മുക്തി.

മോഷ്ടാവ് ദാ ഇവിടെ ഒളിച്ചിരുപ്പുണ്ട്. കണ്ടു പിടിച്ചോളു.

11 comments:

|santhosh|സന്തോഷ്| said...

ജനിക്കുമ്പോള്‍ നല്ല തന്തക്ക് ജനിക്കണമെന്നാണ് നാട്ടുമൊഴി. തന്ത ആരെന്നറിയില്ലെങ്കിലും കൊച്ചിന്റെ പ്രവൃത്തിയിലും ജീവിതശൈലിയിലും ആ തന്തയുടെ ഗുണ വിശേഷങ്ങള്‍ ഉണ്ടാവുമായിരിക്കും അതുകൊണ്ടാവും അങ്ങിനൊരു നാട്ടു മൊഴി ഉണ്ടാവാന്‍ കാരണം. എന്തായാലും മൊഴിയില്‍ വിരുദ്ധാഭിപ്രായമില്ല, അതിപ്പോ ബ്ലോഗറായാലും

ബ്ലോഗിലെ മറ്റൊരു ബ്ലോഗ് മോഷണ പോസ്റ്റിനെക്കുറിച്ച്

Anonymous said...

simply we can call him a bastard born to mixture of pig and dog

ലാല്‍ വാളൂര്‍ said...

ഇങ്ങനെ പറഞ്ഞതു കൊണ്ടും ആ ബ്ലോഗര്‍ പിന്മാറുമെന്ന് തോന്നുന്നില്ല മാഷേ...

അറിവില്ലായ്മ കൊണ്ട് ചെയ്തതാകാനിടയില്ല എന്നത് തന്നെ കാരണം. ഒരു പക്ഷേ ആദ്യം വെറുതേ ചെയ്തു തുടങ്ങിയതാകാം... പിന്നീട് എല്ല്ലാവരും ചൂണ്ടിക്കാണിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ 'എന്നാപ്പിന്നെ ഒന്ന് കാണണമല്ലോ' എന്ന ഒരു ലൈനിലേയ്ക്ക് മാറിയതാകാനും സാധ്യത ഉണ്ട്

|santhosh|സന്തോഷ്| said...

അനോനിമസ്
ലാല്‍ വാളൂര്‍

പ്രതികരണത്തിനു നന്ദി. കൂടുതല്‍ പ്രതികരണങ്നള്‍ പ്രതീക്ഷിക്കുന്നു,. ഇത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റു തന്നെയാണ്. ഈ ഭാഷയല്ലാതെ ഇതിനു മറ്റൊരു മറുപടിയില്ല.

ശ്രീ said...

ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് ഏതായാലും നന്നായി. പക്ഷേ എന്തെങ്കിലും കാര്യമുണ്ടാകുമോ?

ഇപ്പറഞ്ഞ ശരണ്‍ അറിഞ്ഞു കൊണ്ടു തന്നെ ആ തെറ്റ് ആവര്‍ത്തിയ്ക്കുകയല്ലേ... അത്രയും പേര്‍ വന്ന് പറഞ്ഞിട്ടും തിരുത്തലുകളോ എന്തെങ്കിലും മറുപടിയോ ഉണ്ടായില്ലല്ലോ.

ഒരു തമാശയ്ക്ക് അല്ലെങ്കില്‍ നേരംപോക്കിന് മാത്രം ബ്ലോഗ് തുടങ്ങിയ ഒരു ആളാകാനാണ് സാധ്യത. അതിനു വേണ്ടി സമയം മിനക്കെടുത്താന്‍ മടിയായിരിയ്ക്കും.

Unknown said...

Again his copy paste !!!!!!!!!!!

mini//മിനി said...

പുതിയ ബ്ലോഗ് തുടങ്ങുന്നവരോട് ഒരു ഉപദേശം: ആദ്യം സ്വന്തമായി വല്ലതും(ചെയ്യുക)എഴുതുക. അത് ശരിയായാലെ ബ്ലോഗിലേക്ക് കടക്കാവൂ, എത്രകാലമാണ് ഇങ്ങനെ കട്ട് തിന്നുക.

ദീപു said...

അയാളുടെ പ്രൊഫെയിൽ ഫോടോ ഒരു കുരങ്ങിന്റേതാണു.

Unknown said...

അറിഞ്ഞു കൊണ്ടുതന്നെ ആകാം അയാള്‍ അങ്ങിനെ ചെയ്യുന്നത്, കാരണം അയാളുടെ ബ്ലോഗിന്റെ പേരില്‍ തന്നെ "Xerox" എന്നുണ്ട്.

Vinodkumar Thallasseri said...

പണ്ട്‌ കോളേജില്‍ പഠിക്കുമ്പോള്‍ ഒരുതവണ മാഗസിന്‍ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നു. ഒരുത്തന്‍ ഒരു ചെറുകഥ തന്നു. 'പച്ചയെ സ്നേഹിച്ച പെണ്‍കുട്ടി' എന്നോ മറ്റോ ആയിരുന്നു, പേര്‌. നല്ല കഥ. കോളേജിലെ സാഹിത്യ സദസ്സിലൊന്നും തല പോലും കാണിക്കാത്ത കക്ഷി ഇത്രയും നല്ല കഥ എഴുതിയോ എന്ന് ഞങ്ങള്‍ അത്ഭുതം കൂറിയെങ്കിലും കഥ പ്രസിദ്ധീകരിച്ചു. കഥ മോഷണമായിരുന്നെന്ന് പിന്നീടറിഞ്ഞു.

ബ്ളോഗില്‍ ഇതിനുള്ള സാദ്ധ്യത കൂടുതലാണ്‌. ഈ മോഷണം വെളിച്ചത്തു കൊണ്ടുവന്നതില്‍ സന്തോഷം. ഈ ഡിറ്റക്ടീവ്‌ പണി തുടരുക.

ഷൈജൻ കാക്കര said...

സന്തോഷ്‌

നന്ദി, ശരണിന്റെ അടിച്ച്‌മാറ്റൽ അറിയിച്ച്‌ പോസ്റ്റിട്ടതിന്‌. ശരണിന്‌ ബുദ്ധി ഉദിക്കാനൊന്നുംപോകുന്നില്ല പക്ഷെ സത്യം അറിയാതെ ആരും പോയി കമന്റിട്ട്‌ സമയം നഷ്ടപ്പെടുത്തില്ലല്ലോ, അതിന്‌ ഈ പോസ്റ്റ്‌ സഹായകമാകട്ടെ.

ശരൺ സാധാരണ പോസ്റ്റ്‌ മൊത്തമായിട്ടായിരുന്നു അടിച്ച്മാറ്റിയിരുന്നത്‌, ഇപ്പോൾ ഇത്‌ ഒരു കമന്റ്‌ മാത്രമായി ചുരുങ്ങി, കഷ്ടം.

എന്റെ "മാർക്സിസവും മനുഷ്യനെ മയക്കുന്ന കറുപ്പും!" എന്നെ പോസ്റ്റിലെ ഒരു കമന്റാണ്‌ ശരൺ അടിച്ച്‌മാറ്റിയത്‌. ലിങ്ക്‌ തഴെ.

http://georos.blogspot.com/2010/01/blog-post_13.html

അപ്പൂട്ടൻ ഈ അടിച്ച്‌മാറ്റൽ പോസ്റ്റ്‌ അറിയിച്ച്‌ ഒരു കമന്റ്‌ എന്റെ പോസ്റ്റിലും ശരൺ അടിച്ച്‌മാറ്റിയിട്ട പോസ്റ്റിലും ഇട്ടിരുന്നു.

ഒരിക്കൽ കൂടി സന്തോഷിനും അപ്പൂട്ടനും നന്ദി.