Wednesday, December 2, 2009

പോങ്ങുമ്മൂടനും ബ്ലോഗനയും പിന്നെ അനോനിയും

മലയാളം ബ്ലോഗിങ്ങ് തുടങ്ങിയ കാലം മുതല്‍ ഉള്ളതാണ് ബ്ലോഗ് മീഡിയയും പ്രിന്റ് മീഡിയയും തമ്മിലുള്ള കുശുകുശുപ്പുകള്‍. ബ്ലോഗിങ്ങിനെ ബ്ലോഗ് സാഹിത്യമെന്നും പ്രിന്റ് മീഡിയയെ പ്രിന്റ് സാഹിത്യമെന്നും വിളിച്ചു തുടങ്ങിയത് ആദ്യ കാല മലയാളം ബ്ലോഗര്‍മാരാണ്. ഇപ്പോളും പലരും അത് പിന്താങ്ങുന്നുണ്ട്. ബ്ലോഗ് മീഡിയ അതിരുകള്‍ ഇല്ലാത്തതാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മാത്രമല്ല പ്രിന്റ് മീഡിയക്ക് ചെയ്യാവുന്നതിലപ്പുറം പലതും പലപ്പോഴും ബ്ലോഗിനു കഴിഞ്ഞിട്ടുണ്ട് എന്നതില്‍ യാതൊരു സംശയവുമില്ല. എങ്കിലും പല ബ്ലോഗേഴ്സും പ്രിന്റ് മീഡിയയോട് ഒരു അകല്‍ച്ച കാണിക്കുകയോ വാക്കാല്‍ മറ്റു മാദ്ധ്യമങ്ങളെ പരിഹസിക്കാനോ ശ്രമിക്കാറുണ്ടെന്നതാണ് ഒരു സത്യം. അത് പലരുടേയും കമന്റുകളിലൂടെയും പോസ്റ്റുകളിലൂടെയും നമുക്ക് വായിച്ചെടുക്കാനും പറ്റുന്നുണ്ട്.

എങ്കിലും പ്രിന്റ് മീഡിയയില്‍ തന്റെ കൃതി ( അത് ബ്ലോഗില്‍ പബ്ലിഷ് ചെയ്തതാവട്ടെ അല്ലാത്തതാവട്ടെ) അച്ചടിച്ചു വരുന്നതില്‍ എല്ലാവരും തല്‍പ്പരരാണ്. അതിലൊരു തെറ്റില്ലതാനും. കാരണം രണ്ടിന്റേയും ധര്‍മ്മം ഒന്നാണെങ്കിലും നിര്‍വ്വഹിക്കുന്ന ധര്‍മ്മം രണ്ടു വഴിക്കാണെങ്കിലും രണ്ടിനും അതിന്റേതായ വഴികളും രീതികളും ഉണ്ടെന്നാണ് പര്‍മാര്‍ത്ഥം. പ്രിന്റ്മീഡിയയില്‍ എഡിറ്റര്‍ എന്നുള്ള കാര്യം മുതല്‍ പണം (പേയ്മെന്റ്) വരെ വിഷയമായി വരുന്നുണ്ടെങ്കിലും ബ്ലോഗില്‍ ഉള്ളത് തികച്ചും വ്യക്തിപരമായ സന്തോഷവും, സാമൂഹ്യവുമായ ഉത്തരവാദിത്വവുമാണ്.

ജീവിതത്തില്‍ എന്തെങ്കിലും എഴുതണമെന്നും എഴുത്തുകാരനാവണമെന്നും കരുതിയവര്‍ക്ക് നല്ലൊരു മാര്‍ഗ്ഗമായിരുന്നു ബ്ലോഗ്. അതിലൂടെ പലര്‍ക്കും സൃഷ്ടികര്‍മ്മം നടത്താനും കുറച്ചുപേരോട് സംവദിക്കാനും സാധിച്ചു. പലരുടേയും എഴുത്തിന്റെ നിലവാരം മെച്ചപ്പെട്ടു. വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെ ഇടപെട്ട് എഴുത്തിന്റെ മികച്ച മേഖലകളിലേക്ക് കടക്കാന്‍ സാധിച്ചു. അവന്റെ/അവളുടെ കൃതികള്‍ പതിയെ പ്രിന്റ് മീഡിയകളില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അഥവാ ബ്ലോഗെഴുത്ത് നല്‍കിയ ധൈര്യം പ്രിന്റ് മീഡിയയെ സമീപിക്കാനോ സമകാലീന എഴുത്തുകാരോടൊപ്പം നില്‍ക്കാനൊ അവനു/അവള്‍ക്കു സാധിച്ചു.

ഇത്രയൊക്കെ പറഞ്ഞു വന്നത്, മാതൃഭൂമി ‘ബ്ലോഗന’ എന്ന പേരില്‍ കുറച്ചു വര്‍ഷങ്ങളായി പ്രസിദ്ധീകരിക്കുന്ന കോളത്തില്‍ മലയാളം ബ്ലോഗിലെ ചില ബ്ലോഗ് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി എന്നുള്ളതാണ്. ബ്ലോഗില്‍ നിന്ന് അവര്‍ (മാതൃഭൂമി) വായിച്ച് തെരെഞ്ഞെടൂക്കുന്ന കൃതി ബ്ലോഗറുടെ അനുവാദത്തൊടെ പ്രസിദ്ധീകരിക്കുന്നു. (അതിലെ മാതൃഭൂമിയുടെ താല്‍പ്പര്യങ്ങളോ-അങ്ങിനെ ഒന്നുണ്ടെങ്കില്‍- ഒന്നുമല്ല ഇവിടെ പ്രതിപാ‍ദിക്കുന്നത്) തീര്‍ച്ചയായും ഇത് ഒരു മലയാളം ബ്ലോഗറെ സംബന്ധിച്ച് തികച്ചും മാനസിക ആഹ്ലാദമുണ്ടാക്കുന്ന ഒരു കാര്യമാണ്. കാരണം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍മാത്രം വായിക്കുന്ന (അതില്‍ തന്നെ കുറച്ചു പേര്‍) തന്റെ സൃഷ്ടി മലയാളത്തില്‍ പ്രചാരത്തിലുള്ള ഒരു ആഴ്ചപ്പതിപ്പില്‍ വരുന്നത് ബ്ലോഗറെ സംബന്ധിച്ച് ആഹ്ലാദകരവും ബ്ലോഗിന് മറ്റിടങ്ങളില്‍ പ്രചാരവും ആഴ്ചപ്പതിപ്പ് വായനക്കാര്‍ക്ക് ബ്ലോഗിനെ പരിചയപ്പെടലും കൂടിയാണ്. അതുകൊണ്ട് തന്നെ തന്റെ ഏതെങ്കിലും ഒരു പോസ്റ്റ് മാതൃഭൂമി ബ്ലോഗനയില്‍ വന്നാല്‍ അത് തന്റെ ബ്ലോഗ് പോസ്റ്റില്‍ പബ്ലിഷ് ചെയ്ത് ബ്ലോഗ് സുഹൃത്തുക്കളെ അറിയിക്കുന്നത് ഒരു സൌഹൃദനടപടിയായി ബ്ലോഗറും കരുതുന്നു.

അവിടെയാണ് വിഷയം. അതൊരു പൊങ്ങച്ചമാകുമെന്ന് പലര്‍ക്കും തോന്നാം. പക്ഷെ, സത്യമെന്താണ്? തന്റെ ആത്മസംതൃപ്തിക്കുവേണ്ടി തന്റെ സമയവും ഊര്‍ജ്ജവും ചിലവിട്ട് ഗൂഗിള്‍ തരുന്ന ഇ-പേജില്‍ തന്റെ മാനസികവ്യാപാരങ്ങള്‍ കുറിക്കുന്നത് തികച്ചും തന്റേതുകൂടിയായ സംതൃപ്തിക്കും തന്റെ എഴുത്തുനോടുള്ള താല്‍പ്പര്യവും കൊണ്ടുമാണ്. അതിനു മറ്റുള്ളവര്‍ (വായനക്കാര്‍) നല്‍കുന്ന പ്രോത്സാഹനമാണ് അതിലെ കമന്റുകള്‍. അതില്‍ അഭിനന്ദനവും വിമര്‍ശനവുമുണ്ടാകാം. ബ്ലോഗില്‍ പതിയെ രൂപമെടുക്കുന്ന സൌഹൃദബന്ധങ്ങള്‍ ഒരു കുടുംബമെന്നപോലെ ബ്ലോഗറെയും വായനക്കാരനേയും മാനസികമായി അടുപ്പിക്കുന്നു. ആ ഒരു മാനസിക ബന്ധത്തില്‍ നിന്നാണ് , ആ സൌഹൃദത്തില്‍ നിന്നാണ് ബ്ലോഗര്‍ തന്റെ സന്തോഷ വര്‍ത്തമാനങ്ങള്‍ വായനക്കാരെ അറിയിക്കുന്നത്. അത് വിവാഹമോ മരണമോ കുഞ്ഞിന്റെ ജനനമോ അവാര്‍ഡോ എന്തുമാകാം, എത്രപ്രാവശ്യം വേണമെങ്കിലുമാകാം. തീര്‍ച്ചയായും അത് വായനക്കാരനും ബ്ലോഗറും തമ്മിലുള്ള സൌഹൃദത്തിന്റെ പേരിലാണ് അല്ലെങ്കില്‍ ഒരു മാനസികമായ അടുപ്പത്തിന്റെ പേരിലാണ്. അതില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് അത് കണ്ടില്ല എന്നു വെക്കാം. ബ്ലോഗ് ആവശ്യം പോലെ ക്ലോസ് ചെയ്യാനും തുറക്കാനും വേണ്ടിയാണല്ലോ അതില്‍ ഓപ്ഷനുകള്‍ വെച്ചിരിക്കുന്നത്. പക്ഷെ ഇതൊരു പൊങ്ങച്ചമാണെന്ന മട്ടില്‍ അതിനെ ആക്ഷേപിക്കുന്നത് എന്തിനാണ് ? അതും തലയില്‍ മുണ്ടിട്ട് വന്നിട്ട്? അതിന്റെ മനശാസ്ത്രം മനസ്സിലാവുന്നില്ല

കഴിഞ്ഞ ദിവസം നാലാമതും മാതൃഭൂമി ബ്ലോഗനയില്‍ തന്റെ പോസ്റ്റ് പ്രസിദ്ധീകരിച്ച സന്തോഷത്തിനു പോങ്ങുമ്മൂടന്‍ പബ്ലിഷ് ചെയ്ത പുതിയ പോസ്റ്റില്‍ തലയില്‍ മുണ്ടിട്ട് അനോനിയായി വന്ന് ബ്ലോഗറായ പോങ്ങുമ്മൂടനെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തു. മറ്റു ബ്ലോഗ് സുഹൃത്തുക്കള്‍ക്ക് പോങ്ങുമ്മൂടന്റെ പ്രവൃത്തിയില്‍ ബോറഡിക്കുന്നുണ്ടെങ്കില്‍ ആ ബ്ലോഗ് ഓപ്പന്‍ ചെയ്യാതിരുന്നാല്‍ പോരെ? അധിക്ഷേപിക്കുന്നതെന്തിന്? ബ്ലോഗില്‍ നടക്കുന്ന തെറിവിളികളും, ഗ്രൂപ്പ് യോഗങ്ങളും മറ്റു മലീന പ്രവൃത്തികളും കാണാതെ , അതിലൊന്നും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാതെ , സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ; ഒരു ബ്ലോഗറുടെ മാനസിക സന്തോഷം പങ്കുവെക്കുന്ന സൌഹൃദപരമായ കുറിപ്പില്‍ വന്ന് ‘ഉറപൊട്ടിച്ചാടിയവന്റെ’ സംസ്ക്കാരം കാണിക്കുന്നതെന്തിന്?

മലയാളം ബ്ലോഗുകളില്‍ മാത്രമാണ് ഈ രോഗം കാണുന്നതെന്നാണ് ഏറെ രസകരം. ശരീരത്തിനും മനസ്സിനും മാറാരോഗം ബാധിച്ച ചിലരുടെ പ്രകടനങ്ങള്‍ക്ക് , വിപ്ലവകരമായ ഭാവി മാദ്ധ്യമം എന്ന് പറയപ്പെടുന്ന ബ്ലോഗ് വേദിയാകുമ്പോള്‍ വേദനിക്കുന്നുവെന്ന് പറയാതെ വയ്യ.

9 comments:

|santhosh|സന്തോഷ്| said...

ബ്ലോഗില്‍ നടക്കുന്ന തെറിവിളികളും, ഗ്രൂപ്പ് യോഗങ്ങളും മറ്റു മലീന പ്രവൃത്തികളും കാണാതെ , അതിലൊന്നും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാതെ , സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളിലൊന്നും ഇടപെടാതെ കേവലം ഒരു ബ്ലോഗറുടെ മാനസിക സന്തോഷം പങ്കുവെക്കുന്ന സൌഹൃദപരമായ കുറിപ്പില്‍ വന്ന് ‘ഉറപൊട്ടിച്ചാടിയവന്റെ’ സംസ്ക്കാരം കാണിക്കുന്നതെന്തിന്?

Anonymous said...

സന്തോഷ് പറഞ്ഞ കാര്യങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ഞാന്‍ ബ്ലോഗ് എഴുതുന്ന ആളല്ല. എങ്കിലും നല്ലൊരു ബ്ലോഗ് വായനക്കാരിയാണ്. കൊടകരപുരാണം, കുറുമാന്റെ കഥകള്‍ തുടങ്ങിയ ബ്ലോഗിലൂടെയാണ് ഞാന്‍ ബ്ലോഗ് വായന തുടങ്ങിയത്. പോങ്ങുമ്മൂടന്റെ ബ്ലോഗും ഞാന്‍ സ്ഥിരമായി വായിക്കാറുണ്ട്. കള്ളമില്ലാതെ, മനസ്സില്‍ തോന്നുന്നവ മാത്രമാണ് അയാള്‍ എഴുതന്നതെന്നാണ് എനിയ്ക്ക് മനസ്സിലായത്. ഒട്ടും മുഷിപ്പില്ലാതെ വായിക്കാന്‍ പറ്റുന്ന പോസ്റ്റുകള്‍. സാധാരണക്കാരന്റെ ചിന്തകള്‍ പങ്കുവയ്ക്കുന്ന പോസ്റ്റാണ് അയാളുടേത്. അയാളെ വായിക്കുന്ന ആര്‍ക്കും പുള്ളി ഒരു പൊങ്ങച്ചക്കാരനാണെന്നല്ല തോന്നുക. അപകര്‍ഷതാബോധമുള്ള ആളാണ് അയാള്‍ എന്നാണ് പല പോസ്റ്റുകളില്‍ നിന്നും എനിയ്ക്ക് മനസ്സിലായത്. ആരോടും ബഹളത്തിനുപോവാത്ത അയാളെ കളിയാക്കുന്നത് ശരിയല്ലെന്ന് തോന്നുന്നു. ഇങ്ങനെ ഒരു പോസ്റ്റ് എഴുതിയ സന്തോഷിന് അഭിനന്ദനങ്ങള്‍.

കവിത,ആലപ്പുഴ

|santhosh|സന്തോഷ്| said...

ആദ്യത്തെ (സഹൃദയായ) അനോണി

താങ്കള്‍ പറഞ്ഞപോലുള്ള വ്യക്തിപരമായ സവിശേഷതകള്‍ അദ്ദേഹത്തിനുണ്ടോ എന്നറിയില്ല. അതല്ല ഞാന്‍ ഇവിടെ പങ്കുവെച്ചതും. അദ്ദേഹത്തിന്റെ എഴുത്തിനെക്കുറിച്ചോ മറ്റോ ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശമില്ല. പക്ഷെ പോസ്റ്റില്‍ പറഞ്ഞ പോലെ, സ്വന്തം സുഹൃത്തുക്കളോട് വ്യക്തിപരമായ വിശേഷങ്ങള്‍ പങ്കുവെക്കുന്നിടത്ത് എന്തിനാണ് മൂടുപടമണിഞ്ഞ് ആക്ഷേപിക്കുന്നത് എന്നാണ്.

കമന്റിനു നന്ദി

Sherlock said...

ഹ ഹ... എന്തൊരു സംസ്കാരം :):)

ഞാന്‍ ആചാര്യന്‍ said...

സര്‍ പോങ്സിനെ കളിയാക്കിയതില്‍ പ്രതിഷേധിച്ചിരിക്കുന്നു...

jayanEvoor said...

പോങ്ങുമ്മൂടന്‍ ഒരു പൊങ്ങച്ചക്കാരന്‍ ആണെന്ന് എനിക്ക് തോന്നുന്നില്ല . അയാള്‍ മനസ്സില്‍ തോന്നിയത് അതുപോലെ പറയുന്ന ഒരു മനുഷ്യനാണ് .
തന്റെ പോസ്റ്റ്‌ വീണ്ടും ബ്ലോഗനയില്‍ വന്നപ്പോള്‍ സന്തോഷം തോന്നി .
അത് പ്രകടിപ്പിച്ചു.
അത്ര തന്നെ!

പോങ്ങൻ വർമ്മ said...

സര് പോങ്ങെന്ന സാര് പോങ്ങിനെ വിളിച്ച് അപമാനിച്ച ആചാര്യന് ബ്ലോഗ് പൂട്ടുക.

Harisankar Kalavoor said...
This comment has been removed by the author.
Harisankar Kalavoor said...
This comment has been removed by the author.