Monday, May 31, 2010

സായിപ്പും മലയാളിയും തമ്പാനൂരില്‍

ദൈവത്തിന്റെ സ്വന്തം നാട് കാണാന്‍ കേരളത്തിലെത്തിയ ഒരു സായിപ്പ് തമ്പാനൂര്‍ ബസ്സ് സ്റ്റാന്‍ഡിലെത്തി. സംസ്ഥാനത്തിന്റെ സഞ്ചാര ശകടത്തില്‍ തലസ്ഥാന നഗരം ചുറ്റിസഞ്ചരിച്ചു കാണാം ആദ്യം എന്ന തീരുമാനത്തില്‍ ബസ്സിനുള്ളില്‍ കയറി ഇരുപ്പുറപ്പിച്ച സായിപ്പ് ബസ്സിനകം വീക്ഷിച്ചപ്പോള്‍ പ്രാദേശിക ഭാഷയില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍. മലയാളമറിയാത്ത സായിപ്പ് തൊട്ടടുത്തിരുന്ന മലയാളിയോട് വിവരം ആരാഞ്ഞു. മലയാളി സായിപ്പിനോട് വിശദീകരിച്ചു.

“സായിപ്പേ, അത് ബസ്സിനുള്ളിലിരിക്കുന്നവര്‍ക്ക് ഉള്ള നിര്‍ദ്ദേശങ്ങളാണ് “

“അതായത്..... കയ്യും തലയും പുറത്തിടരുത്....

പുകവലി പാടില്ല...

സ്ത്രീകളുടെ സീറ്റില്‍ ഇരിക്കരുത്.....

വികലാംഗര്‍ക്ക് മാത്രം സംവരണം ചെയ്ത സീറ്റ്.....

ചവിട്ടു പടിയില്‍ നില്‍ക്കരുത്......”

എല്ലാം കേട്ടിരുന്ന സായിപ്പ് ഒരു നിമഷം ആലോചിച്ചു, എന്നിട്ട് മലയാളിയോട് ചോദിച്ചു :

“അല്ലാ... ഇതൊന്നും എഴുതിവെച്ചില്ലെങ്കില്‍ ഈ നാട്ടിലെ ആളുകള്‍ ഇതൊക്കെ ചെയ്യുമോ?”

.........................

22 comments:

|santhosh|സന്തോഷ്| said...

എല്ലാം കേട്ടിരുന്ന സായിപ്പ് ഒരു നിമഷം ആലോചിച്ചു, എന്നിട്ട് മലയാളിയോട് ചോദിച്ചു :

krishnakumar513 said...

ഇവിടെ നിയമങ്ങളും,ചട്ടങ്ങളും ലംഘിക്കുവാന്‍ മാത്രമുള്ളതാണല്ലോ....

കണ്ണനുണ്ണി said...

അതെനിക്കിഷ്ടപെട്ടു

ഭായി said...

പിന്നേയ്.....എഴുതി വച്ചാൽ തന്നെ ഇപ്പം അനുസരിച്ച്കളയും...:)

|santhosh|സന്തോഷ്| said...

@ bhayi

nammal ethu cheyyumo ennalla, ethonnum ezhuthi vekkathe cheyyan sayippinu ariyaam ennaanu. athaanu saayippine albhutham!!
(sorry for manglish)

ഷൈജൻ കാക്കര said...

"പിന്നേയ്.....എഴുതി വച്ചാൽ തന്നെ ഇപ്പം അനുസരിച്ച്കളയും...:) "

ഭായി ചോദിച്ചത്‌ തന്നെയാണ്‌ നമ്മൾ...

Naushu said...

എനിക്കും ഇഷ്ട്ടായി

shaji.k said...

സായിപ്പിന്റെ ചോദ്യം ഇഷ്ടായി.

ഭായി യുടെ കമന്റും രസിച്ചു,എന്തിനധികം കമന്റ്‌.

കൂതറHashimܓ said...

ഈ നാട്ടിലെ ആളുകള്‍ക്ക് മാത്രമല്ലാ.. വരുന്നവര്‍ക്കും ഉള്ളതാണ് അവ. എഴുതി വെച്ചില്ലെങ്കില്‍ സായിപ്പിന് എങ്ങനെ അവ അറിയാന്‍ കഴിയും...??
എഴുതിവച്ച് അറിയിക്കേണ്ടവ അങ്ങനെ തന്നെ അറിയിക്കണം. ബോധമുള്ളവന്‍ അനുസരിക്കട്ടെ..!!

|santhosh|സന്തോഷ്| said...

കൂതറ ഹാഷിമേ
പോസ്റ്റ് ഒന്നുകൂടി വായിച്ചു നോക്കു.

സായിപ്പ് ഈ പരസ്യ നിര്‍ദ്ദേശങ്ങളൊന്നുമില്ലാതെ അവരുടെ സമൂഹത്തില്‍ ചെയ്യുമെന്നാണ്. ഒരു ജനസമൂഹം സമൂഹത്തില്‍ ചെയ്യേണ്ട മിനിമ ഉത്തരവാദിത്വങ്ങളെ നിയമങ്ങളാക്കി പബ്ലിക്കായി എഴുതിവെക്കുന്നതിലാണ് സായിപ്പിനു അത്ഭൂതം.

അരുണ്‍ കരിമുട്ടം said...

ഹ..ഹ..ഹ
എന്താ ചോദ്യം?

ഹേമാംബിക | Hemambika said...

അത്രേം പെയിന്റ് നഷ്ടായി ന്നല്ലാതെ ?

Unknown said...

“അല്ലാ... ഇതൊന്നും എഴുതിവെച്ചില്ലെങ്കില്‍ ഈ നാട്ടിലെ ആളുകള്‍ ഇതൊക്കെ ചെയ്യുമോ?”
അതാണ് സായിപ്പ്.കൊള്ളാം.

G.MANU said...

:)
ഇതൊക്കെ എഴുതി വച്ചാലെ ഇങ്ങനെ ഒക്കെ ഞങ്ങള്‍ ചെയ്യു എന്നാരുന്നു പറയേണ്ടത് :)
നന്ദപര്‍വ്വം നന്ദകുമാര്‍ പണ്ട് ഇതേ സംഭവം പറഞ്ഞിട്ടുണ്ട്

jayanEvoor said...

ഓ! പിന്നേ...
നുമ്മ മലയാളീസ് മാറാമ്പോണേണ്!
നടന്നതു തന്നെ!

Malar said...

എനിക്കും ഇഷ്ട്ടായി

Malravadiclub said...

അതാണ് സായിപ്പ്
www.malarvadiclub.com

Sandeepkalapurakkal said...

മണ്ടന്‍ സായിപ്പ് , ഇത്ര് വല്ല്യേ സായിപ്പായിട്ടും ഇതു വരെ മലയാളം പഠിച്ചില്ലേ ?

എന്‍.ബി.സുരേഷ് said...

അല്ല, ഈ തർക്കുത്തരം പറഞ്ഞ നമ്മുടെ സായ്പിനെ ഈ മലയാളി എന്തു ചെയ്തു കാണും. അല്ല ടിയാനും എഴുതി വച്ചില്ലങ്കിൽ എന്തിനുമുള്ള ലൈസൻസാണെന്നു കരുതുന്ന ആളാണല്ലോ.

Akbar said...

മലയാളികളോട് നേരിട്ട് പറയാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് എഴുതി വെക്കുന്നത് എന്ന് സായിപ്പിന്‍ അറിയില്ലല്ലോ.

ശ്രീനാഥന്‍ said...

സായിപ്പാള് കൊള്ളാല്ലോ

siya said...
This comment has been removed by the author.