വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ഒരു കഥാപാത്രമുണ്ട്, എട്ടു കാലി മമ്മൂഞ്ഞ്. ആള് ഷണ്ഡനാണെങ്കിലും നാട്ടിലെ ഏത് പെണ്ണ് പ്രസവിച്ചാലും “അതിന്റെ ആള് ഞമ്മളാ..” എന്ന് വീമ്പിളക്കി നടക്കും, അതിപ്പോല്‍ കോവിലകത്തെ പെണ്ണാന പ്രസവിച്ചു എന്ന് കേട്ടാലും പുള്ളി പറയും “ അതിന്റെ ആള് ഞമ്മളാ...പ്പാ”
പറഞ്ഞ് വന്നത് അന്നത്തെ കാലഘട്ടത്തിലെ എട്ടുകാലി മമ്മൂഞ്ഞുകള്‍ പല പേരിലും വേഷത്തിലും അന്നും പിന്നീടുള്ള കാലഘട്ടത്തിലും നിരവധിയുണ്ടായി. ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വളര്‍ന്നു പന്തലിച്ചു ലോകം മുഴുവന്‍ ഒരു വിരല്‍ത്തുമ്പില്‍ ദൃശ്യമാകുന്ന ഈ ടെക്നോളജി യുഗത്തിലും എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്ക് പഞ്ഞമൊന്നുമില്ല. ഇന്നിപ്പോള്‍ പഴയ മുഷിഞ്ഞുനാറിയ വേഷത്തിലും മുറിബീഡിയുടേ പുകയിലുമൊന്നുമല്ല മമ്മൂഞ്ഞുമാര് രംഗത്ത് വരുന്നത്, പകരം ഫേയ്സ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ്വര്ക്കില് റജിസ്റ്റര്‍ ചെയ്തും കൊണ്ടും തലയിലൊരു തൊപ്പിവെച്ച പ്രൊഫൈല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ടുമാണ്. അങ്ങിനെയൊരു നവ പ്രതിഭാ എട്ടുകാലി മമ്മൂഞ്ഞിനെ ഇന്നലെ ഫേയ്സ് ബുക്കില്‍ കാണാനിടയായി. മറ്റാരുമല്ല, ദാ ഈ ചിരിച്ചിരിക്കുന്ന ഫോട്ടോയിലുള്ള ആനന്ദ് ഉണ്ണൂണ്ണി അഥവാ കോപ്പിയടി ഉണ്ണുണ്ണി. ആശാന്റെ ഫേസ് ബുക്ക് പേജ് ഇവിടെ
പുള്ളി അവകാശപ്പെട്ടിരിക്കുന്ന ഗര്‍ഭത്തിന്റെ കാരണം അന്വേഷിച്ചെത്തിയപ്പോഴാണ് ആശാന്റെ പിതൃത്വ അവകാശവും അതിനു ചോദ്യംചെയ്യപ്പെട്ടപ്പോള്‍ അഭിനവ മമ്മൂഞ്ഞ് ഉയര്‍ത്തിയ വാദഗതികളും കണ്ട് മൂക്കത്ത് വിരല്‍ വെച്ചത്.
ആനന്ദ് ഉണ്ണിയുടെ ഫേസ് ബുക്ക് പേജില്‍ വന്ന “സിറ്റി ഓഫ് ഗോഡ്” എന്ന സിനിമാ ആസ്വാദനം/റിവ്യൂ ആശാന് യാതൊരു ഉളുപ്പുമില്ലാതെ നന്ദകുമാര്‍ എന്നൊരു ബ്ലോഗര്‍/ബസ്സറുടെ ഈ ബസ്സ് പോസ്റ്റില്‍ നിന്ന് അപ്പാടെ (കുത്തും കോമയുമടക്കം) മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. മാത്രമോ തന്റെ ഫേസ്ബുക്ക് ആസ്വാദനത്തിലെ അവസാന മൂന്നു പാരഗ്രാഫുകള്‍ ടി.യു ഷാജി എന്ന സിനിമാ നിരൂപണ ബ്ലോഗറുടെ ചിത്രനിരീക്ഷണം എന്നബ്ലോഗിലെ അവസാന പോസ്റ്റില്‍ നിന്നും മോഷ്ടിച്ചതാണ്. മറ്റൊരാളുടെ എഴുത്ത് കണ്ട് ഇഷ്ടപ്പെടുന്നതും അതിനെ റീഷെയര്‍ ചെയ്യുകയോ പുന പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ,തന്റേതെന്ന രീതിയില്‍ പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന മട്ട് ഓണ്‍ലൈന്‍ സ്പേസില്‍ പോലും പ്രദര്‍ശിപ്പിക്കുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ തന്തയില്ലാത്തരമാണ്. ആനന്ദ് ഉണ്ണി അത്തരത്തില്‍ തന്റെ ‘തറവാടിത്തം’ കാണിച്ചു എന്ന് വേണം പറയാന്‍.
ആനന്ദ് ഉണ്ണിയുടെ ഫേസ് ബുക്കില്‍ ഈ പോസ്റ്റ് വന്നതിനുശേഷം നിരവധി പേര് അദ്ദേഹത്തെ ഇത് ബോധ്യപ്പെടുത്തിയെങ്കിലും തന്തയില്ലാതെ വളര്‍ന്ന ചൊല്ലുവിളിയില്ലാത്ത തെറിച്ച പയ്യന്റെ പെരുമാറ്റം പോലെയായിരുന്നു ആനന്ദ് ഉണ്ണി പ്രതികരിച്ചത്. ലിജിന്‍ ജോസ് എന്നൊരാളുടെ കമന്റും അതിനു ഉണ്ണുണ്ണി കൊടുത്ത മറുപടിയും എനിക്ക് മെയിലായി കിട്ടിയത് ഈ സ്ക്രീന്‍ ഷോട്ടില്‍ കാണുക.
നിരവധി പേര് ഈ ആനന്ദ് ഉണ്ണുണ്ണിക്ക് ഇതിനെ പരാമര്‍ശിച്ച് മെസേജുകള്‍ അയച്ചെങ്കിലും ഉണ്ണുണ്ണി ഈ പോസ്റ്റിന്റെ ക്രെഡിബിലിറ്റി വെളിപ്പെടുത്താനോ ഡിലീറ്റ് ചെയ്യാനോ തയ്യാറായില്ല. മാത്രമല്ല, നന്ദകുമാര്‍ എന്ന യഥാര്‍ത്ഥ ബസ്സ് പോസ്റ്റ് ഉടമയുടെ മെസേജിനു ഉണ്ണുണ്ണി കൊടുത്ത ധാര്‍ഷ്യം നിറഞ്ഞ മറുപടി നന്ദകുമാര്‍ എനിക്ക് മെയിലായി അയച്ചുതന്നത് ഇവിടെ വായിക്കുക
ഇത്തരം ജാര സന്തതികള്‍ ഓണ്‍ലൈന്‍ സ്പേസില്‍ പൂണ്ടു വിളയാടുന്നതിനെതിരെ നിയമം കൊണ്ടുവരാനൊന്നും കഴിയില്ല. അത്തരമൊരു കോപ്പി പേസ്റ്റിങ്ങിനു ധാര്‍മ്മികമായ അവകാശമോ പിന്തുണയോ ഉണ്ടോ എന്ന് ഈ ഉണ്ണുണ്ണിമാര്‍ സ്വയം വിചാരിക്കുക തന്നെ വേണം. മറ്റൊരുത്തന് സുഖവിരേചനം നടത്തിയതോ ചര്‍ദ്ദിച്ചതോ കോരിയെടുത്ത് തന്റെ വായില്‍ തിരുകി സദ്യയുണ്ടവന്റെ ഏമ്പക്കം വിടുന്ന ഇത്തരം ആനന്ദ് ഉണ്ണിമാരെ ഫേസ് ബുക്കിലും ബ്ലോഗിലും ഗൂഗിള്‍ ബസ്സിലും കരുതിയിരിക്കുക, അവര്‍ക്കെതിരെ പ്രചാരണം നടത്തുക, അവരെ ഓണ്‍ലൈന്‍ സ്പേസില്‍ ഒറ്റപ്പെടുത്തുക, തിരിച്ചറിയുക, തിരിച്ചറിയിപ്പിക്കുക. അത്രയുമേ സുഹൃത്തുക്കള്‍ക്ക് ചെയ്യാന്‍ സാധിക്കൂ.
ഉണ്ണുണ്ണിക്ക് വീണ്ടുവിചാരം വന്ന് ഇനിയെങ്കിലും സ്വന്തമായി നാലക്ഷരം സ്വയം എഴുതിയിടാന്‍ സര്വ്വേശ്വരന് സര്‍വ്വ ശക്തിയും കഴിവും കൊടുക്കട്ടെ എന്നുമാത്രമേ ഇപ്പോള്‍ പറയാനുള്ളു.
Saturday, April 30, 2011
ഫേസ് ബുക്കും ആനന്ദ് ഉണ്ണൂണ്ണിയും പിന്നെ സിറ്റി ഓഫ് ഗോഡും
Subscribe to:
Post Comments (Atom)
24 comments:
FACE BOOK ലെ ഉണ്ണുണ്ണിക്ക് വീണ്ടുവിചാരം വന്ന് ഇനിയെങ്കിലും സ്വന്തമായി നാലക്ഷരം സ്വയം എഴുതിയിടാന്‍ സര്വ്വേശ്വരന് സര്‍വ്വ ശക്തിയും കഴിവും കൊടുക്കട്ടെ എന്നുമാത്രമേ ഇപ്പോള്‍ പറയാനുള്ളു.
കോപ്പി റൈറ്റ് പ്രകാരം ആനന്ദിനെതിരെ നിയമ നടപടി സ്വീകരിക്കാവുന്നതാണ്, കൈപ്പള്ളി നിഷാദുമായി ബന്ധപ്പെട്ടാൽ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം
Well said!!!
'i may or may not give credit to the original author' എന്ന പോളിസിയാണോ ജീവിതത്തിലാകെ ഈയുണ്ണി പിന്തുടരുന്നത്? അച്ഛനുമമ്മയ്ക്കുമൊക്കെ ക്രെഡിറ്റ് നല്കുന്നുണ്ടോ ആവോ!
ഈ തരത്തില്‍ കട്ടെടുത്ത് തന്റെ പേരിലാക്കുന്ന പരിപാടി നിര്‍ത്തി ആനന്ദ് ഉണ്ണിക്ക് സ്വന്തമായി എന്തെങ്കിലും എഴുതുവാന്‍ ഭാവിയിലെങ്കിലും കഴിയട്ടെ എന്നാശംസിക്കുന്നു.
--
ഓണ്‍ലൈനിലെ പലരും ചൂണ്ടിക്കാണിച്ചിട്ടും ആനന്ദ് ഉണ്ണുണ്ണി കാണിക്കുന്ന ധാര്‍ഷ്ട്യം കണ്ടില്ലേ?
എന്തായാലും ഇതൊരു വാര്ണിങ്ങായിത്തന്നെ ഇരിക്കട്ടെ.
താങ്ക്സ് സന്തോഷ്.
ഇങ്ങനെ ആസനത്തില്‍ കിളിര്‍ത്ത ആലിന്റെ തണലില്‍ ആഹ്ലാദിക്കുന്ന എത്രപേര്‍ ?
////I googled some thing saw something I liked I made it my own. u or Shaji can always ask fb take it down.////
:((
മോഷ്ടിക്കുന്നവര്‍ അത് ചെയ്ത് കൊണ്ടേയിരിക്കുന്നു. എന്റേ പോസ്റ്റ് മോഷ്ടിച്ചവന് എന്നോട് ചോദിച്ചത് നിനക്കിതിന്റെ പേറ്റന്റുണ്ടോ? കോപ്പി റൈറ്റുണ്ടോ എന്നൊക്കെയാണ്.ഇതു പോലുള്ള പിതൃശൂന്യരുടെ കൂട്ടത്തില്‍ ഒരുത്തന് കൂടി!
പിതൃശൂന്യത കുടുംബമഹിമയായി കൊണ്ടുനടക്കുന്നവരില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാം...
പടം കാണാതെ എങ്ങനെ റിവ്യൂ ചെയ്യാം..അപ്പനില്ലാതെ എങ്ങനെ ജനിക്കാം..
ഇതിലോക്കെയാണ് ഉണ്ണി ചേട്ടന് പേറ്റന്റ്..എന്ന് തോന്നുന്നു..എന്‍ഡോസള്‍ഫാന്‍ ഉണ്ണീ .............
പറഞ്ഞു മനസിലാക്കാൻ ഇനിയും ശ്രമിക്കുക! അല്ലാതെന്ത്?
kalakki.. Avanu inghane thanne veenam.. Ahankari...
ചുരുക്കി പറഞ്ഞാൽ അവനിനിയും കട്ട് പോസ്റ്റും ന്ന്. ലവന്റെ ആസനത്തിൽ മൂട്ടാണീ അടിക്കണം.
ഉണ്ണിമോന്റെ പ്രശ്നങ്ങള്‍ വളരെ വ്യക്തമാണ് .
കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്തു ആളാകമെങ്കില് പിന്നെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ ?
ഇനി കഷ്ടപ്പെട്ട് നോക്കിയാലും അമരത്തില്‍ മമ്മൂട്ടി അശോകനോട് ഇടും എന്ന് പറയുന്ന സാധനമവും ഫലം!
ഞാനൊരു മോഷ്ടാവാണ് എന്ന് എന്ന് പരസ്യമായി
സമ്മതിക്കെണ്ടിവന്നല്ലോ ഈ സൈബര്‍ ഉണ്ണിക്ക്.
Unni aalu puli thanne !
Anand Unni April 30 at 5:50pm Report
What u said was spot on I just did this bcos it was easy for me, I wanted to say to the people that go and see the city of god, I did the easiest way I could, I used 2 people's post for doing that am ready to admit this, pakshe njan credittum linkum okke add cyanamennu prnjal atu nadakkill am repeating my self I will never say it is mine
Lijin Jose April 30 at 7:16pm
ഇനി ഉരുളണ്ട.
സിറ്റി ഓഫ് ഗോഡ് പ്രൊമോട്ട് ചെയ്യാനുള്ള ആഗ്രഹം ഒന്നുമാത്രം ആണ് ഇതിനു പിന്നിലെ ചേതോവികാരം എന്ന് പറഞ്ഞു തലയൂരണ്ട. അങ്ങനാണെങ്കില്‍ കോപ്പി പേസ്റ്റ് ചെയ്യുന്നതിന് പകരം ആ പോസ്റ്റ് കള്‍ ഷെയര്‍ ചെയ്താല്‍ പോരെ ? അത് ഞാനടക്കം പലരും ചെയ്തിട്ടുണ്ട് . രണ്ടു പോസ്റ്റുകള്‍ എഡിറ്റ് ചെയ്തു ഒന്നാക്കുന്ന അത്ര അദ്ധ്വാനം ഇല്ല ഒരു പോസ്റ്റ് ലിങ്ക് എടുത്ത് ഷെയര്‍ ചെയ്യാന്‍ .
കാര്യങ്ങള്‍ വളരെ വ്യക്തമാണ് . കട്ടു എന്ന് ഇവിടെയൊക്കെ രഹസ്യമായി സമ്മതിക്കാം - അത്രയും മാന്യത കാണിച്ചല്ലോ . കാരുണ്യവാന് ! - . എവിടുന്ന് എന്ന് പരസ്യമായി പറയില്ല എന്ന്.
അബദ്ധങ്ങള്‍ പറ്റാം. പക്ഷെ അതൊരു അലങ്കരമാക്കി കൊണ്ട് നടക്കരുത് . നാട്ടുകാര്‍ മോശം പറഞ്ഞപ്പോള്‍ രമേശ് ചെന്നിത്തല ഹെലികൊപ്റെര്‍ വേണ്ടാന്ന് വച്ചതൊക്കെ കണ്ടതല്ലേ ?
ഇപ്പൊ ബ്ലോഗുകളില്‍ കോപ്പി അടികളുടെ കാലമാണല്ലോ !! നാണമില്ലാത്ത ഇവന്മാര് ബ്ലോഗുകള്‍ നശിപിച്ചേ അടങ്ങൂ
പാവം അവന് ഒരു കലാ കാരനാണ്.
മോഷണം എന്ന കല നെഞ്ചോട് ചേര്ത്തവന്
കണ്ടാലറിയാത്തവന് കൊണ്ടാലെ അറിയൂ,,,,,,,,ദൈവമേ ഇവനു നല്ലബുദ്ധി കൊടുക്കണേ,,,, അല്ലെങ്കിലിവനെയാരെങ്കിലും തല്ലികൊല്ലുമേ,,,
ബൂലോക കള്ളന്മാര് എത്രയാ?
ബ്ലോഗംകുളം കൊച്ച്ച്ചുണ്ണിമാര്
ഞാന്‍ നന്നാവില്ല അമ്മാവാ, ദയവു ചെയ്തു തല്ലി നന്നാക്കരുത്... :)
എനിക്കൊരു കൂട്ടുകാരനുണ്ടായിരുന്നു. (പാസ്റ്റ് ടെന്സേ.. ഇപ്പോള്‍ എവിടെയെന്നറിയില്ല. അതാട്ടോ) അവന് ഒരു സിനിമ റിലീസായാല്‍ വെറുതെ ഒന്ന് സൈകിളെടുത്ത് ചെറായിയില്‍ നിന്നും പറവൂര്‍ വരെയോ അല്ലെങ്കില്‍ കുറച്ച് ദൂരം കൂടെയോ പോകും. ചിലവൊന്നും ഇല്ല. സൈക്കിളിനായതിനാല് ഇന്ധനവും വേണ്ട. എന്നിട്ട് ആ സിനിമയുടെതായി കാണുന്ന ഒരു 5 പോസ്റ്ററുകള്‍ കിട്ടിയാല്‍ മതി;ആശാന് ഹാപ്പിയാണ്. അന്ന് വൈകീട്ട് സിനിമയുടെ റിവ്യൂ ഞങ്ങള്‍ക്കിടയില്‍ റെഡിയാണ്. ഇത് പോലെതന്നെ ഈ മണ്ണുണ്ണിയും. സൈക്കിള്‍ എടുത്തു നന്ദന്റെയും ഷാജിയുടേയും പോസ്റ്റുകളില്‍ കൂടെ ഒന്ന് കറങ്ങി. കഷ്ടം. :(
I humbly request both Nandakumar and Shaju TU (the original authors of the articles) to sue this **** "Unni" legally. Please dont take this easy. Becoz, if u excuse now, more "unnis" will emerge.
Also, take this to the notice of FB and trash this guy forever.
Innathe kaalathu, kallane policil elpikkunathinum nallathu naattukaar "handle" cheythuvidunnatha....
http://cheakuthan.blogspot.com/2011/04/blog-post_28.html
മറ്റൊരു മോഷണത്തിന്റെ കഥ ഇവിടെ വായിക്കാം.
ദാ ഇതാണ് കക്ഷിയുടെ പ്രൊഫൈല്‍:
http://www.blogger.com/profile/07632475682780735133
തൊണ്ണൂറോളം ബ്ലോഗുകള്‍ (നോട്ട് ബ്ലോഗ്പോസ്റ്റ്), എല്ലാം അടിച്ചു മാറ്റിയവ!!!
ഇവരെ ഒക്കെ എന്ത് ചെയ്യാന്‍!!!
ഞാനും ആരുടേലും നാല് പോസ്റ്റ് കട്ട് പേസ്റ്റ് നടത്താന്‍ പോവാ.. അങ്ങനേലും ഒരു നാലഞ്ചു ഹിറ്റ് കിട്ടുമോന്ന് നോക്കട്ടേ :)
Post a Comment