Thursday, September 16, 2010

ലിങ്കമുള്ള ബ്ലോഗര്‍മാരോട് ഒരു അപേക്ഷ

ബ്ലോഗില്‍ ആദ്യ പോസ്റ്റിട്ടപ്പോള്‍ ലിങ്ക് എല്ലാവര്‍ക്കും ഞാന്‍ ഫോര്‍വേഡ് ചെയ്തു, കുറ്റം പറയരുത്, അമ്പത് കമന്‍റ്‌ കിട്ടി.അടുത്ത പോസ്റ്റിലും ലിങ്ക് ഫോര്‍വേര്‍ഡ് ചെയ്തു, കുറ്റം പറ്യരുത്, അമ്പത് ചീത്ത കിട്ടി.അമ്പത് പേരും പറഞ്ഞത് ഒരേ കാര്യം, മേലില്‍ ഇങ്ങനെ ലിങ്ക് അയക്കരുത്.

കാലം കടന്നു പോയി, എനിക്കും അത്യാവശ്യ വായനക്കാരായി.അങ്ങനെ സന്തോഷിച്ച് നില്‍ക്കുമ്പോഴാണ്‌ എനിക്കൊരു മെയില്‍ കിട്ടുന്നത്.അതിലെ ആവശ്യം സിംപിളായിരുന്നു, "ചേട്ടാ, എന്‍റെ കഥ ഒന്ന് നോക്കുക, ഒന്നു വിലയിരുത്തുക, പ്ലീസ്".
കഥ നോക്കി, വിലയിരുത്തി.സത്യസന്ധമായ അഭിപ്രായം അയച്ചു കൊടുത്തു.
"സുഹൃത്തേ, കഥ വിലയിരുത്താന്‍ ഞാന്‍ ആളല്ല.എങ്കിലും ചോദിച്ച സ്ഥിതിക്ക് പറയുകയാണ്, അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കണം.അതേ പോലെ കഥയില്‍ ഒരു ഒഴുക്ക് വരാനും ശ്രമിക്കണം"
അത് വായിച്ച് അവന്‍ തിരികെ മറുപടി ഇട്ടു..
"ഇങ്ങനെ അഭിപ്രായം പറയാന്‍ താന്‍ ആരുവാ?ഒന്നുങ്കില്‍ കിടിലം എന്ന് പറയണം അല്ലെങ്കില്‍ സൂപ്പര്‍ എന്ന് പറയണം,അല്ലാതെ തനിക്ക് വായില്‍ തോന്നിയ പറയാന്‍ വേറെ സ്ഥലം നോക്ക്"
ഞാന്‍ ആരായി?
ഇനി വേറൊരു റിക്വസ്റ്റ്.
"ഈ ലിങ്ക് ഒന്ന് നോക്കണേ"
നോക്കി, ഒരു കവിത ബ്ലോഗ്.തിരികെ മറുപടി അയച്ചു.
"കവിത വിലയിരുത്താന്‍ ഞാന്‍ ആളല്ല"
അഞ്ച് മിനിറ്റിനുള്ളില്‍ മറുപടി കിട്ടി:
"എന്നാല്‍ ഈ ലിങ്ക് നോക്കു, ഇത് എന്‍റെ കഥ ബ്ലോഗാണ്"
ഇപ്പോ ഞാന്‍ ആരായി?
അടുത്ത ലിങ്ക്.
"ഒരു ഫോട്ടോ ബ്ലോഗാണ്‌ നോക്കണം"
നോക്കി, സഹാറ മരുഭൂമിയുടെ പടം, ഹെഡിംഗ് : വെട്ടിത്തിളക്കുന്ന സൂര്യന്‍
കമന്‍റ്‌ ഇട്ടു : "മരുഭൂമിയുടെ മനോഹരദൃശ്യം"
മറുപടി വന്നു: "അയ്യോ ചേട്ടാ, ഇത് ഭാരതപ്പുഴയാ"
ഞാന്‍ ആരായി?

അപ്പോള്‍ പറഞ്ഞുവന്നതിന്റെ രത്നച്ചുരുക്കം ഇത്രയേയുള്ളു. ഇമ്മാതിരി റിക്വസ്റ്റ് മെയിലുകളുടെ അതിപ്രവാഹമാണ് ബ്ലോഗ് വായനക്കാരുടെ ഇന്‍ ബോക്സില്‍. പരിചയക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ മെയില്‍ അയച്ച് സ്വന്തം ബ്ലോഗ് വായിക്കാന്‍ പറയുന്നത് മനസ്സിലാക്കാം. പക്ഷെ അപരിചിതര്‍ക്ക് അയക്കുന്ന മെയിലിലെ ടെക്സ്റ്റ് കണ്ടാല്‍ ആ മെയിലയച്ചവനെ അപ്പോള്‍ കിട്ടിയാല്‍ കൊങ്ങക്ക് പിടിക്കും എന്ന തോന്നലാണ്. ചില ഉദാഹരണങ്ങള്‍ കാണിക്കാം :
രണ്ടു ദിവസം മുന്‍പ് എന്റെ ഇന്‍ ബോക്സില്‍ വന്ന ഒരു മെയില്‍ ആണിത്.
“ലിങ്ക് ഒരു തവണ അയച്ചിരുന്നു.... വായിച്ചവര്‍ സദയം ക്ഷമിക്കുമല്ലോ.... പതിവായി എന്റെ ബ്ലോഗിലേക്ക് വരുന്നവര്‍ പോലും എത്തി നോക്കാത്തതുകൊണ്ടാണ് വീണ്ടും അയക്കുന്നത്..... നന്ദി (ലിങ്ക്) “

ഇന്നലെ വന്ന മറ്റൊന്ന് : “റമദാന്‍ മാസമായതോടെ അൽപ്പം തിരക്കായതിനാല്‍ നിങ്ങളുടെ പലരുടെയും ബ്ലോഗില്‍ വരാനോ പോസ്റ്റുകള്‍ വായിക്കാനോ സമയം കിട്ടിയിരുന്നില്ല. ഒഴിവിനനുസരിച്ച് എല്ലായിടത്തും ഞാന്‍ വരും എന്നറിയിച്ചുകൊണ്ട് എന്‍റെ പുതിയ പോസ്റ്റ് (ലിങ്ക്) “

മറ്റൊന്ന് : “ സുഹൃത്തെ... ആരും ഇതുവരെ പറയാത്ത രഹസ്യം.... അതും സ്വന്തം രാത്രിയെകുറിച്ച് . വായിച്ചു അഭിപ്രായം പറയുക. post : എന്‍റെ രാത്രി.“

ബ്ലോഗര്‍മാരെ.... നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇവ്വിധം മെയിലയച്ചുകൊള്ളൂ. പക്ഷെ ഒരു പരിചയവുമില്ലാത്തവര്‍ക്ക് ഇമ്മാതിരി അയക്കല്ലേ...ഇതൊക്കെ കണ്ടാല്‍ പെറ്റതള്ള സഹിക്കില്ല....
ഇങ്ങനെ മനുഷ്യരെ ഭ്രാന്താക്കാനായി ഒരു കൂട്ടം ലിങ്കുകള്‍ സ്വീകരിച്ച് കൊണ്ട് വായനക്കാരുടെ ദിവസങ്ങള്‍ ആരംഭിക്കുന്നു.ഒരു അപേക്ഷയുണ്ട്, വായന മരിക്കാതിരിക്കാനാണ്‌ നമ്മള്‍ ശ്രമിക്കേണ്ടത്, അല്ലാത് ഇങ്ങനെ ലിങ്ക് അയച്ച് വായനയെ കൊല്ലരുത്.

41 comments:

|santhosh|സന്തോഷ്| said...

ബ്ലോഗര്‍മാരെ.... നിങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് ഇവ്വിധം മെയിലയച്ചുകൊള്ളൂ. പക്ഷെ ഒരു പരിചയവുമില്ലാത്തവര്‍ക്ക് ഇമ്മാതിരി

അപ്പൊകലിപ്തോ said...

ഈ ലിങ്ക്‌ എത്രപേര്‍ക്ക്‌ അയച്ചു ?

ചിത്രഭാനു Chithrabhanu said...

അപ്പൊ ഇതൊന്നും എനിക്ക് മാത്രമല്ല വരുന്നത് അല്ലെ. സമാധാനം

Kalavallabhan said...

"കമന്‍റ്‌ ഇട്ടു : "മരുഭൂമിയുടെ മനോഹരദൃശ്യം"
മറുപടി വന്നു: "അയ്യോ ചേട്ടാ, ഇത് ഭാരതപ്പുഴയാ" "
ദൈവമേ ആ ലിങ്ക് അയച്ചുകൊടുത്തവനെ കിട്ടിയിരുന്നെങ്കിൽ ഒന്ന് കൊങ്ങായ്ക്ക് പിടിയ്ക്കാമായിരുന്നു......

ശ്രദ്ധേയന്‍ | shradheyan said...

ഞാന്‍ ഇപ്പൊ 'പുതിയ പോസ്റ്റ്‌' എന്ന സബ്ജക്റ്റ് ജീമെയിലില്‍ ഫില്‍റ്റര്‍ ചെയ്തു വെച്ചിരിക്കുകയാ. കക്ഷികള്‍ നേരെ ട്രാഷിലേക്ക് പൊയ്ക്കൊള്ളും. :)

Kiranz..!! said...

ഒരു ഉമ്മ വച്ച തരും ഇതെഴുതിയതിന് :)

എനിക്കൊരു കുറിപ്പ് ഇടുവോ സന്തോഷമേ ?

അരുണ്‍ കരിമുട്ടം said...

സുഹൃത്തുക്കള്‍ക്ക് ലിങ്ക് ഞാനും അയച്ച് കൊടുക്കാറുണ്ടായിരുന്നു, പക്ഷേ ഡെയ്ലി കുറേ ലിങ്ക് മെയിലുകള്‍ പലരില്‍ നിന്നും വന്നു തുടങ്ങിയപ്പോഴാ എനിക്ക് എന്‍റെ സുഹൃത്തുക്കള്‍ ഞാന്‍ കാരണം ബുദ്ധിമുട്ടുന്നതിന്‍റെ വ്യാപ്തി മനസിലായത്.

അരുണ്‍ കരിമുട്ടം said...

അല്ല സന്തോഷേ, ഇതിന്‍റെ ലിങ്ക് എല്ലാവര്‍ക്കും ഒന്ന് അയച്ച് കൊടുത്തു കൂടേ?.
:)

സജി said...

ഞാന്‍ പറയാന്‍ വന്നതു അറുണ്‍ പറഞ്ഞു..
ആദ്യവും അവസാനവും ആയി -- ഈ പോസ്റ്റിന്റെ ലിങ്ക് എല്ലാവര്‍ക്കും അയക്കൂ.............


തലക്കഷണം: ഈ പോസ്റ്റിനേപറ്റി ഒരു ലിങ്ക് വഴിയാ ഞാന്‍ അറിഞ്ഞത്..

Junaiths said...

കിട്ടിയ ലിങ്കുകളെല്ലാം ഉപ്പിലിട്ടു...സന്തോഷേ...തകര്‍ത്തു..
ഒരു കളരി ചേട്ടന്റെ ലിങ്ക് എടുത്തു കളഞ്ഞതെയുള്ളൂ...(അത് പിന്നെങ്ങനാ എന്നും കിട്ടും..)

Unknown said...

ബസ്സിലെ ലിങ്ക് വഴിയാണിവിടെ എത്തിയത് :)

Anonymous said...

എത്ര സത്യമാണ് ഇത്

അനില്‍@ബ്ലോഗ് // anil said...

അയക്കരുതെന്ന് പറഞ്ഞു മടുത്തകാരണം ഇപ്പം ശ്രദ്ധിക്കാറെ ഇല്ല.ആവശ്യമില്ലാത്തതെന്ന് സംശയം തോന്നുന്നവ എല്ലാം ഡിലീറ്റ്.

ഹരീഷ് തൊടുപുഴ said...

ഹിഹിഹിഹി..
അവരും പുട്ടടിച്ചു പോട്ടെന്നേ..:)

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അടുത്ത സുഹൃത്തുക്കൾക്ക് മെയിൽ അയക്കുന്നതു മനസ്സിലാവും. എന്റെ സുഹൃത്തുക്കളോട് അവർ പുതിയ പോസ്റ്റിടുമ്പോൾ അറിയിക്കാൻ ഞാൻ പറയാറുണ്ട് (അഗ്രഗേറ്റർ നോക്കൽ കുറവാ)..പക്ഷെ ഇത്..ഹൂ...

തൃശ്ശൂർ ശക്തൻ സ്റ്റാന്റിൽ ചെന്ന പ്രതീതിയാ ചിലമെയിൽ കാണുമ്പോൾ‌..

കാഞ്ഞാണി കാഞ്ഞാണ്യേ...ചേച്ച്യേ, ഇതീ കേറിക്കോ...സൂപ്പർ ബസ് ആണു..പാട്ടൊക്കെ ഉണ്ട്.. ആ കാഞ്ഞാണീ കാഞ്ഞാണ്യേ....

സുരേഷ് ബാബു വവ്വാക്കാവ് said...

ശരിയാണ്

Manoraj said...

എന്റെ പോസ്റ്റുകളുടെ ലിങ്ക് അയച്ചു കൊടുത്തിരുന്നു. മുന്‍പൊക്കെ.. പക്ഷെ ഇപ്പോള്‍ ലിങ്ക് അയച്ച് തരണം എന്ന് എന്നോട് ആവശ്യപ്പെട്ടിരിക്കുന്ന ചില സുഹൃത്തുക്കള്‍ക്ക് മാത്രമായി അത് കുറച്ചു. അരുണ്‍ പറഞ്ഞപോലെ ഞാന്‍ മൂലം എന്റെ സുഹൃത്തുക്കളും മറ്റുള്ളവരും ബുദ്ധിമുട്ടണ്ട എന്ന് തന്നെ എന്റെയും തീരുമാനം.

Jishad Cronic said...

ഞാന്‍ മെയില്‍ അയക്കാറുണ്ട്, അതുപോലെ ഞാന്‍ എല്ലാവരോടും പറയാറും ഉണ്ട് മെയില്‍ അയക്കണം എന്ന് അതുവഴി ന്യൂപോസ്റ്റില്‍ എത്താന്‍ വളരെ എളുപ്പം ആണ്, ആര്‍ക്കുവേണമെങ്കിലും എന്നെ മെയില്‍ അയച്ചു ലിങ്ക് തരാം, ഞാന്‍ അയക്കുമ്പോള്‍ ബുദ്ധി മുട്ടുള്ളവര്‍ എന്നോട് പറയണം.

Anil cheleri kumaran said...

അബദ്ധത്തില്‍ പോലും ഇനി ലിങ്കില്ല.

Anonymous said...

ആരാ ഈ പറയുന്നേ ? വലിയ എഴുത്തുക്കാര്‍ അല്ലെ എല്ലാം ? സ്വയം അഹങ്കരിക്കല്ലേ മക്കളെ... കവി ബാലചന്ദ്രന്‍ ചുള്ളികാടിനുണ്ട് ഒരു അതില്‍ അഞ്ചോ പത്തോ കമെന്റുകളെ അവിടെ കാണാന്‍ കഴിയൂ കാരണം അദ്ദേഹം ആര്‍കും മെയില്‍ അയച്ചു അറിയിക്കുന്നില്ല, മറ്റുള്ളവരുടെ പോസ്റ്റില്‍ പോയി കമെന്റ് ചെയ്യുന്നില്ല എന്നതുകൊണ്ട്‌ മാത്രം അല്ലാതെ അദ്ദേഹം എഴുതുന്നത്‌ മോശം ആയിട്ടാണോ കമെന്റ് കിട്ടാത്തത് ? പിന്നെ എല്ലാവരും കമെന്റ് പ്രതീക്ഷിച്ചാണ് പോസ്റ്റ്‌ ഇടുന്നത് ,അത് അല്ലാ എന്ന് പറയുന്നവര്‍ എത്രപേരുണ്ടാകും ? അങ്ങനെയുള്ളവര്‍ " ആദില " ചെയ്തപോലെ കമെന്റ് ബോക്സ്‌ ഹൈഡ് ചെയ്തു വെക്ക്, എത്ര പേര് ചെയ്യും ഇത് ? ഇത് ചെയ്യാന്‍ ദൈര്യമുള്ള എത്രപേരുണ്ട് ഭൂലോകത്ത് ? ചങ്കൂറ്റം ഉണ്ടോ ? ചുമ്മാ ആള് ചമയാന്‍ വേണ്ടി അവന്റെ ഒരു പോസ്റ്റും, അതില്‍ വല്യ ജാഡ കാണിക്കാന്‍ വേണ്ടി കൂറെ ആണും പെണ്ണും കെട്ട കുറെ ബ്ലോഗര്‍മാരും. മേലെ കമെന്റ് കൊടുത്ത എല്ലാവരുടെയും ബ്ലോഗില്‍ ഞാന്‍ നാളെ വന്നു നോക്കും അതികം പ്രസംഗം നടത്തിയ നിങ്ങളില്‍ ആരെങ്കിലും കമെന്റ് ബോക്സ്‌ ഹൈഡ് ചെയ്തില്ലേല്‍ ഞാന്‍ അവിടെ വന്നു ചിലത് പറയും . ഡാ സന്തോഷേ ? ആദ്യം നീ കമെന്റ് ബോക്സ്‌ ഹൈഡ് ചെയ്തു വെക്ക് അല്ലേല്‍ നിനക്കും കിട്ടും പണി.ദോ മെയില്‍ അയച്ചും കമെന്റ് ഇട്ടും ആളെ കൂട്ടിയില്ലേല്‍ ഒരു ബ്ലോഗിലും ഒരു കമെന്റ് പോലും കിട്ടില്ല . വന്ന വഴി മറക്കല്ലേ.

കണ്ണുരാനെപോലെയും, ഹംസയെപോലെയും,ഹാപ്പി ബാച്ചിലേര്‍സിനെ, പോലെയുള്ള പുതിയ താരോധയങ്ങളെ പേടിക്കുന്ന സീനിയേര്‍ ബ്ലോഗര്‍മാരുടെ കളികള്‍ പലവിതത്തിലും കാണാന്‍ തുടങ്ങി കഴിഞ്ഞു. ചുമ്മാ സ്വയം പല്ലുകുത്തി നാറ്റിക്കല്ലേ മാഷേ.

ഇനി സീനിയേര്‍സിനോട്‌ : ചേട്ടന്മാരെ... നിങ്ങള്‍ എല്ലാം പുലികള്‍ ആയത് ഇതുപോലെ പുതിയതായി വരുന്ന കുട്ടികള്‍ അവരുടെ ബ്ലോഗ്‌ വളരുവാന്‍ വേണ്ടി നിങ്ങള്‍ക്ക് തന്ന കമെന്റിലൂടെയാണ്. അത് മനസ്സിലാക്കിയാല്‍ നന്ന്. പുതിയ താരങ്ങളെ പൂജിക്കണ്ട പക്ഷെ അവരെ തല്ലി കൊഴിക്കല്ലേ .

ഇനി എല്ലാവരോടും ; നിങ്ങള്‍ എല്ലാം ബ്ലോഗേര്‍സ് ആണ്, അതുകൊണ്ട് അസൂയയും മറ്റും കളഞ്ഞു ഒരുമിച്ചു നിലക്ക്. അല്ലാതെ മലയാള സിനിമയിലെ " അമ്മ " കളി പോലെ ചുമ്മാ സ്വയം നാറല്ലേ .

ഹംസ said...

ക്ഷമിക്കണം .! മൈല്‍ ഐഡിയില്‍ നിന്നു തന്നെ ഒരു മറുപടി അയച്ചിരുന്നു എങ്കില്‍ പിന്നിടുണ്ടാവുമായിരുന്നില്ല.

ബ്ലോഗേഴ്സെല്ലാം കൂട്ടുകാരാണെന്നത് ഒരു മൂഡവിശ്വാസമാണെന്നറിയിച്ചു തന്നതിനു നന്ദി.

നിങ്ങളുടെ ഐഡി എന്‍റെ അഡ്രസ്ബുക്കില്‍ എങ്ങനെ വന്നുപെട്ടു എന്നറിയില്ല

mukthaRionism said...

ഞാനും ലിങ്ക് അയക്കാറുണ്ട്.
ഇനിയും അയക്കും..
അതൊരു മഹാപാപമായി എനിക്കു തോന്നുന്നില്ല.

|santhosh|സന്തോഷ്| said...

അനുകൂലമായും പ്രതികൂലമായും അനോണിയായും സനോണിയായും അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി.

ചില വിശദീകരണങ്ങള്‍ :-

@കിരണ്‍
മെയില്‍ അയക്കാം. പേര്‍സണല്‍ കോണ്ടാക്റ്റ്, ബ്ലോഗ് കൂട്ടായ്മകള്‍ എന്നിവയില്‍ താല്‍പ്പര്യമില്ലെന്നറിയിക്കട്ടെ.

@സജി
ലിങ്ക് അയച്ചു കൊടൂക്കുന്നതിനെയല്ല വിമര്‍ശിച്ചത്. ബ്ലോഗിലൂടേയോ മറ്റു ഓണ്‍ലൈന്‍ സൌഹൃദത്തിലൂടെയോ ഒരു പരിചയവുമില്ലാത്തവര്‍ക്ക് എല്ലാ പോസ്റ്റിനും ലിങ്ക് അയക്കുകയും, വായിക്കാനും അഭിപ്രായം എഴുതാനും പ്രഷര്‍ ചെയ്യാന്നതുമാണ് വിമര്‍ശിച്ചത്. പരിചയമുള്ള സുഹൃത്തുക്കള്‍ക്ക് പരസ്പരം മെയില്‍ അയക്കുന്നതില്‍ വിരോധമില്ലല്ലോ.

@ Jishad Cronic & ഹംസ
നമ്മളയക്കുന്ന മെയില്‍ അപരിചിതര്‍ക്ക് എത്രത്തോളം അസഹ്യമാകുമോ ഇല്ലയോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടതാണ്. ഒഫീഷ്യല്‍ ആയും പേര്‍സണല്‍ ആയും ഒരേ മെയില്‍ ഉപയോഗിക്കുന്നവരാണെങ്കില്‍ ഈ മെയിലുകള്‍ ഡെലിറ്റ് ചെയ്യാനേ സമയമുണ്ടാകുകയുള്ളൂ. രണ്ടായിരത്തിലേറേ ആക്റ്റീവായ ബ്ലോഗുകളുണ്ട് ബ്ലോഗുലകത്തില്‍. അതില്‍ കുറഞ്ഞത് നൂറു പേരെങ്കിലും ഒരാഴ്ചയില്‍ ഇതുപോലെ ലിങ്ക് അയച്ചു കൊടുത്താല്‍ ഒരാള്‍ എന്തു ചെയ്യും??

മറ്റു ബ്ലോഗ്ഗര്‍മാരുടെ പോസ്റ്റുകള്‍ വായിക്കുകയും ആത്മാര്‍ത്ഥ വിശകലനങ്ങല്‍ രേഖപ്പെടുത്തുകയുംചെയ്താല്‍ തീര്‍ച്ചയായും ശ്രദ്ധിക്കപ്പെടും. നമ്മൂടെ ബ്ലോഗ് /എഴുത്ത് ശ്രദ്ധിക്കപ്പെടാന്‍ എല്ലാവര്‍ക്കും ലിങ്ക് അയച്ചു കൊടൂക്കണമെന്നില്ല. അല്ലാതെ തന്നെ ബ്ലോഗ് ശ്രദ്ധിക്കപ്പെട്ടോളും. അതിനു ചിലപ്പോള്‍ ഇത്തിരി സമയമെടൂത്തേക്കും. ഇന്ന് ബ്ലോഗില്‍ ‘പുലി’കളെന്നു വിളിക്കുന്നവരുടേയോ ജനപ്രിയരായവരുടേയോ (വിശാലന്‍ മുതല്‍ കുമാരന്‍ വരെ; അതിനപ്പുറത്തേക്കും‌) ഇവരുടേയൊക്കെ ബ്ലോഗിലെ ആദ്യ കാല കമന്റുകളുടേ എണ്ണം നോക്കു.! എത്ര പേര്‍ അവിടേ കമന്റിട്ടുണ്ട്?? സോ, ആളുകള്‍ അറീഞ്ഞു വരാനും അഭിപ്രായം പറയാനും ചിലപ്പോള്‍ സമയമെടൂത്തേക്കാം. എല്ലാവരും ഇങ്ങിനെയൊക്കെ വളര്‍ന്ന് വന്നവരാണ്.

നമ്മൂടെ മെയിലുകള്‍ മറ്റുള്ളവരുടേ പ്രൈവസിയില്‍ ഒരു ശല്യമാകരുത് എന്നേ ഞാനീ പോസ്റ്റില്‍ സൂചിപ്പിച്ചിട്ടുള്ളൂ. അല്ലാതെ ആരേയും വേദനിപ്പിക്കാനല്ല.


പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പൊപ്പോയ അനോണിക്കു മറുപടിയില്ല.

|santhosh|സന്തോഷ്| said...

@ മുഖ്ത്താര്‍

പോസ്റ്റ് മുഴുവനായി മനസ്സിലായി എന്നു തന്നെ വിചാരിച്ചോട്ടേ?!

ലിങ്ക് അയക്കുന്നതില്‍ ഒരു വിരോധവുമില്ല. അതല്ല ഇവിടെ വിഷയം. ഉദാഹരത്തിനു എന്റെ ബ്ലോഗ് പോസ്റ്റ് വായിക്കാന്‍ താല്പര്യമില്ലാത്ത ആളാണ് താങ്കള്‍ എങ്കില്‍ അല്ലെങ്കില്‍ എന്റെ എഴുത്ത് താങ്കളൂടേ ടേസ്റ്റിനു വരുന്നതല്ല എങ്കില്‍ താങ്കള്‍ എന്റെ ബ്ലോഗ്ഗില്‍ വരാനോ അഭിപ്രായം പറയാനോ തയ്യാറാവില്ലല്ലോ. പക്ഷെ എല്ലാ ആഴ്ചയും ഞാന്‍ എന്റെ പുതിയ പോസ്റ്റിന്റെ ലിങ്ക് അയക്കുകയും അഭിപ്രായം പറയാന്‍ നിര്‍ബന്ധിച്ചും താങ്കള്‍ക്ക് മെയില്‍ അയച്ചു കൊണ്ടിരികുന്നു എന്നിരിക്കട്ടേ. കുറച്ചു ദിവസം കഴിയുമ്പോള്‍ താങ്കള്‍ക്ക് എന്ത് തോന്നും??
അതേ എനിക്കും തോന്നിയുള്ളൂ.

ഭാനു കളരിക്കല്‍ said...

njaanum link ayakkunnuntu. link ayakkaththathinu sankadam parayunnavruntu. ventenkil venta pls enne ozhivaakkanam ennu parayaamallo. allathe oliyambukalalla ventathu.

blogers thammil ulla sauhrudam enna nilakkaanu ethellaam. njaan enikku link ayakkaththavarude blogil pokaarilla. thiranju pokaan samayamilla athrathanne.

sasneham...

mumsy-മുംസി said...

എഴുതിയതിനോട് നൂറുശതമാനവും യോജിക്കുന്നു. എനിക്കും വരാറുണ്ട് ഇമ്മാതിരി മെയിലുകള്‍ . ചിലര്‍ നാം കരുതുന്നതിലും എത്ര ബോറന്‍മാരാണല്ലേ? :)

ബഷീർ said...

ഈ പോസ്റ്റിനേപറ്റി ഒരു ലിങ്ക് വഴിയാ ഞാന്‍ അറിഞ്ഞത്. :).

ബഷീർ said...

അപരിതർക്ക് ലിങ്ക് അയച്ച ശല്യം ചെയ്യുന്നത് പോലെ തന്നെ, മറ്റ് ബ്ളോഗുകളിൽ അഭിപ്രായം അറിയിക്കുന്നതിനു പകരം ആ വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റിന്റെ ലിങ്ക് പരസ്യം ചെയ്യുന്നത് നല്ല പരിപാടിയാണോ മാഷേ ?


ഞാനീ ബ്ളൊഗിലെത്തിയത് ഇതാ ഇവിടെ താങ്കൾ കൊടുത്ത പരസ്യം വഴിയാണ്‌. ..here is the link

Anonymous said...

hahha... ente inboxil oru neervlakan ayakumarunu... aadyam ignore cheythu..... pinne ad shlayam aai... nalla 2 teri.. ipol valya kuzhapam illa... angine angine etra pere kai karyam cheythu! santoshee.. teri vilaynu ithinoru margam... dhairyamai pareekshicho.

Unknown said...

ഒരാള്‍ അതല്ല പത്തുപേര്‍ ദിവസം ലിങ്ക് അയച്ചാല്‍ എന്താണ്‌ കുഴപ്പം അത് ഇത്ര വലിയ ശല്ല്യമാണോ....? നമ്മളൊക്കെ എത്ര ബുദ്ധിമുട്ട് സഹിച്ച് ജീവിക്കുന്നു. നമ്മുടെ സഹബ്ലോഗര്‍ ലിങ്കയച്ചാല്‍ കഴിയുമെങ്കില്‍ നോക്കുക താല്‍പര്യ മില്ലങ്കില്‍ നോക്കാതിരിക്കുകയും ചെയ്യാമല്ലോ.
നമ്മളെല്ലാം ഇന്നല്ലെങ്കില്‍ നാളെ പരിജയപ്പെടേണ്ടവരെല്ലേ

ഭൂതത്താന്‍ said...

പോസ്റ്റ്‌ ഇല്ല ...പിന്നല്ലയോ ലിങ്ക് ...
പിന്നെ ആ കുമാരനെ പറ്റി അനോണി പറഞ്ഞത് അവാസ്തവം ആണ് ട്ടോ ...ആകെ എല്ലാ പുതിയ പോസ്റ്റിലും ഒരു സ്മൈലി എങ്കിലും ഇട്ടു പോകുന്ന ആളാണ്‌ കുമാരന്‍ ...പിന്നെ അടുത്ത സുഹൃത്തുക്കള്‍ക്ക് ലിങ്ക് കൊടുക്കുന്നത് ഒരു വലിയ കുഴപ്പമായി കാണുനില്ല ..എന്നാലും ഇതൊരു ശീലമാക്കണ്ട ...വാസനയുള്ള പൂവ് തേടി വണ്ട്‌ താനേ വരും ..പിന്നെ കമെന്റ് ബോക്സ്‌ അടച്ചിടുന്നത് നല്ല രീതി അല്ല ...അത് ഒരു തരം ധാര്‍ഷ്ട്യം ആണ് ..ഞാന്‍ എഴുതിയത് എല്ലാം ശെരി എന്നുള്ള വിചാരം ..നല്ല വിമര്‍ശനാത്മക കമെന്റ് കള്‍ ഒരു ബ്ലോഗ്ഗരെ നന്നക്കാനെ ഉപകരിക്കു ....

മേഘമല്‍ഹാര്‍(സുധീര്‍) said...

enikkum comments kurava .pakshe link ayakkan vyklabhyam..

kARNOr(കാര്‍ന്നോര്) said...

kalakki ... thazhathee link nokki abhiprayam ariyikkanee

www.com

ബിജുകുമാര്‍ alakode said...

പുതിയ ബ്ലൊഗ്ഗര്‍മാര്‍ മറ്റു ബ്ലോഗര്‍മാര്‍ക്ക് അത്ര വലിയ ശല്യമാണോ? ജിമെയിലിന് എത്രയോ ശേഷിയുണ്ട്? പോരാഞ്ഞിട്ട് ഇപ്പോ പ്രിയോറിറ്റി സംവിധാനവുമുണ്ട്. താല്പര്യമില്ലാത്തത് ശ്രദ്ധിക്കാതിരിയ്ക്കാവുന്നതേ ഉള്ളൂ. എനിയ്ക്ക് പലപ്പോഴും പലരുടേയും ലിങ്ക് കിട്ടാറുണ്ട്. താല്പര്യമില്ലാത്തത് ശ്രദ്ധിയ്ക്കാതെ വിടും അത്ര തന്നെ. ഇവിടെ ഇദ്ദേഹം അവതരിപ്പിച്ചതെല്ലാം എത്ര സത്യമെന്നെനിയ്ക്കറിയില്ല. ആ അനോണികമന്റിന് ഒരു അടിവരയിടാന്‍ ഞാന്‍ മടിയ്ക്കുന്നില്ല, ആരെന്തു വിചാരിച്ചാലും.

ഷാ said...

@ബഷീര്‍ പി.ബി.വെള്ളറക്കാട്,
താങ്കളുടെ കമന്റ് വളരെ വൈകിയാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ആ ലിങ്ക് കൊടുത്തതിന്റെ ഉത്തരവാദിത്വം എനിക്കാണ്. ഒന്നു രണ്ട് തവണ മെയില്‍ വഴി പുതിയ പോസ്റ്റ് എന്നു പറഞ്ഞു കൊണ്ട് ലിങ്ക് അയച്ചുതന്നപ്പോള്‍ മെയിലിലൂടെ തന്നെ മറുപടി കൊടുക്കേണ്ടതിനു പകരം ഈ പോസ്റ്റിന്റെ ലിങ്ക് കമന്റായി ഇടുകയായിരുന്നു. എനിക്ക് പറയാനുള്ളത് ഈ പോസ്റ്റിലുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഈ പോസ്റ്റിന്റെ ഉടമ നിരപരാധിയാണ്.

ഐക്കരപ്പടിയന്‍ said...

താങ്കളുടെ ലിങ്ക് കിട്ടി വന്നതാണ്...വായിച്ചപ്പോള്‍ ഒരു കാര്യം പിടികിട്ടി...താങ്കള്‍ ഒരു സെലബ്രിറ്റി ബ്ലോഗറാണ്, ആരാധകരുടെ ശല്യം ഉണ്ട്...ഗോള്ളാം ഗെട്ടോ..!

ഷാ said...

ശ്ശെടാ.. ദേണ്ടേ വീണ്ടും..

@സലീം.ഇ.പി.,
താങ്കളുടെ 'പുതിയ പോസ്റ്റിനുള്ള' മറുപടിയായി ഈ ലിങ്ക് അയച്ചതും ഞാനാണ്. ഞാനും ഈ ബ്ലോഗും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും പറഞ്ഞുകൊള്ളട്ടെ.

ചന്തു നായർ said...

താല്പര്യമില്ലാത്തത് ശ്രദ്ധിക്കാതിരിയ്ക്കാവുന്നതേ ഉള്ളൂ...ചന്തുനായർ

ചന്തു നായർ said...
This comment has been removed by the author.
കാകദൃഷ്ടി said...

അത്ര മഹാനാണെങ്കില്‍ എന്തിന് തന്റെ ഇമെയില്‍ പ്രദര്‍ശിപ്പിക്കുന്നു? പ്രൊഫൈലില്‍ ഇമെയില്‍ പ്രദര്‍ശിപ്പിക്കാതെ ഇരിക്കാമല്ലോ. വെറുതെ വിവരക്കേട് പറയല്ലേ.

സൂര്യജിത്ത് said...

ഇപ്പൊ എല്ല്ലാം മനസിലായി താങ്കള്‍ വളരെ തിരക്കുള്ളയാളും ബ്ലോഗ്‌ ലോകത്ത് വളരെ അറിയപ്പെടുന്ന മഹാനുഭാവനും ഞാഞ്ഞുലുകളായ ഒരുപാട് പുതിയ ബ്ലോഗര്‍മാര്‍ താങ്കളുടെ ഒരു കമന്റിനു വേണ്ടി കടിപിടികൂട്ടി താങ്കളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുമുണ്ട്. താങ്കളുടെ അഹങ്കാരം വായിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു.