Tuesday, September 7, 2010

സില്‍ സിലയും മലയാളിയും തെറിവിളിയും


Justify Full







പറഞ്ഞു വന്നത്
‘സില്‍ സില’ എന്നൊരു ആല്‍ബത്തെക്കുറിച്ചാണ്. കലയുടെ,സംഗീതത്തിന്റെ ലാവണ്യരീതികളുമായി ഒട്ടും പൊരുത്തപ്പെടുന്നതല്ല സില്‍ സില ആല്‍ബം. പക്ഷെ അങ്ങിനെ ഒരു ആല്‍ബം ചെയ്തു എന്നൊരു കാരണത്താല്‍ അതിന്റെ സംവിധായകനെ മലയാളി തെറിവിളിക്കാന്‍ തുടങ്ങിയിട്ട് നാളു കുറേയായി. തെറിവിളികള്‍ കേട്ടാല്‍ തോന്നും മലയാളത്തില്‍ ഇതുവരെ ഇതുപോലെ നിലവാ‍രമില്ലാത്ത ഒരു സംഗീത ആല്‍ബം ഇറങ്ങിയിട്ടില്ല എന്ന മട്ടാണ്. വരുന്നവനും പോകുന്നവനും കയറി തെറിവിളീ, തല്ല്, ചവിട്ടു നാടകം. ഗൂഗിളോ മറ്റു ഇന്റര്‍നെറ്റ് ദായകരോ കൊടൂക്കുന്ന സൌജന്യ സേവനത്തിലിരുന്നാണ് ഒരുത്തനെ മലയാളി ചന്നം പിന്നം ചവിട്ടിത്താഴ്ത്തിയത്. അതൊരു നിലവാരമില്ലാത്ത ആല്‍ബം എന്നല്ലാതെ അതിന്റെ സംവിധായകനെ തെറിവിളിക്കാന്‍ മാത്രം അതില്‍ കുഴപ്പമുണ്ടെന്ന് ഈ ലേഖകനു തോന്നിയിട്ടില്ല. നിലവാരമില്ലാത്ത ഒരു കലാസൃഷ്ടിയെ തെറീവിളീക്കാമെങ്കില്‍ ആദ്യം വിളിക്കേണ്ടത് ഇവിടെ സിനിമ എന്ന പേരില്‍ ഇടക്കിടക്ക് പടച്ച് വിടുന്ന സാധനങ്ങളേയും അതിന്റെ പിന്നണിക്കാരേയുമാണ്. ഈയടുത്ത കാലത്ത് ഇറങ്ങിയ ചില സിനിമകളെ താരതമ്യം ചെയ്തു നോക്കിയാല്‍ അതിനേക്കാളുമൊക്കെ ഏറെ മുകളില്‍ തന്നെയാണ് സില്‍ സില. യാതൊരു സംശയവുമില്ല. എന്തിനു സിനിമ? മുന്‍പ് ഇറങ്ങിയ മറ്റു സംഗീത ആല്‍ബങ്ങളെ നോക്കു. കോഴിക്കോട് , മലപ്പുറം, കണ്ണൂര്‍ എന്നി ഉത്തരകേരളത്തില്‍ നിന്ന് പടച്ചു വിടുന്ന ‘മാപ്പിളപ്പാട്ടുകള്‍’ എന്ന പേരിലുള്ള അശ്ലീല ആല്‍ബങ്ങളുമായി നോക്കുമ്പോള്‍ സില്‍ സില ഭേദം തന്നെയാണ്.. കേരളത്തില്‍ ഹിറ്റായ ‘ഖല്‍ബാണ് ഫാത്തിമ’ എന്ന ആല്‍ബത്തില്‍ മാവേലിയുടെ ശരീരത്തെ അനുസ്മരിപ്പിക്കുന്ന നായകന്‍/ഗായകന്‍ അവന്റെ കാമുകിയുടെ നിക്കാഹിനു പാട്ട് പാടുന്നു.പാട്ടിനവസാനം താന്‍ കെട്ടാന്‍ പോകുന്ന പെണ്ണിന്റെ കാമുകനാണ് മുന്നില്‍ നിന്ന് പാടുന്നതെന്നറിഞ്ഞ് നായികയെ കെട്ടാന്‍ വന്നവന്‍, മാതാപിതാക്കളെ-സമുദായ ആചാര്യന്മാരെ-നാട്ടുകാരെ സാക്ഷിയാക്കി താനിട്ട വള ഊരി അവളെ കാമുകനൊപ്പം പറഞ്ഞയക്കുന്നു. ഏതു ലോകത്തിലാണ് ഇത് നടക്കുന്നത്. ഇതിനേക്കാള്‍ വലിയ അശ്ലീലം വേറെന്തുണ്ട്? മാത്രമല്ല ഖല്‍ബാണ് ഫാത്തിമയിലെ നായകന്‍/ഗായകനെ നോക്കു. കുടവയറും, പഞ്ചാരക്കുട്ടപ്പന്റെ മീശയും ഹെയര്‍സ്റ്റൈലും ഉള്ള ഒരുത്തന്‍, അവനേക്കാളും ശരീര ഭംഗി ഉണ്ട് സില്‍ സിലയിലെ ഹരിശങ്കറിന്.

സില്‍ സിലയെ ന്യായീകരിക്കുകയല്ല ഈ ലേഖനത്തിന്റെ ലക്ഷ്യം. ഹരിശങ്കറിനോട് മലയാളി ചെയ്തത് നീതീകരിക്കപ്പെടൂമോ എന്നതാണ്. അയാളുടെ പേര്‍സണല്‍ മൊബൈലിലേക്കും വീട്ടിലേക്കും വീട്ടുകാരേയും വരെ തെറിവിളീക്കാന്‍ ഹരിശങ്കര്‍ എന്തു തെറ്റു ചെയ്തു? സൂര്യനെല്ലി കേസിലേയും അതുപോലുള്ള ഡസന്‍ കണക്കിനു പെണ്‍ വാണിഭകേസുകളിലേയും മുഖ്യപ്രതികളോട് പോലും മലയാളി ഇതുപോലെ തെറിവിളിച്ചിട്ടില്ല. എന്തേ വിളിച്ചില്ല. അന്നൊക്കെ മലയാളിയൂടെ പ്രതികരണശേഷി എവിടെപോയി? ഹരിശങ്കറിനെ തെറിപറഞ്ഞ്, മെയിലും, ബ്ലോഗും, ഗൂഗിള്‍ ബസ്സും ഒക്കെ എഴുതിയിറക്കിയവര്‍ക്ക് മലയാളിയുടെ പെണ്‍ വാണിഭത്തെക്കുറിച്ചും, മദ്യപാനത്തെക്കൂറിച്ചും, പീഡനങ്ങളെക്ക്കുറിച്ചും എന്തേ എഴുതാന്‍ കഴിയാതെ പോയി? മൈനര്‍ ആയ ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച മന്ത്രിയുള്ള നാടാണ് നമ്മുടേത്. ആ മന്ത്രിയേയോ അത്തരം പ്രവര്‍ത്തങ്ങളേയോ പൊതുവിലോ എന്തേ വിമര്‍ശന വിധേയമാക്കാന്‍ പറ്റാതെ പോയി? ഇവരൊക്കെ ഈ കേരളത്തില്‍ ചെയ്തതില്‍ കൂടുതലാണോ ഒരു സംഗീത ആല്‍ബം കൊണ്ട് ഹരിശങ്കര്‍ ചെയ്തത്?


മലയാളത്തില്‍ സിനിമ-സീരിയല്‍-ആല്‍ബം, ഇതിന്റെയൊക്കെ നിര്‍മ്മാണപ്രക്രിയയില്‍ പിന്നണിയില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയാത്തവരല്ല മലയാളികളരാരും. കള്ളിനും പെണ്ണിനും വേണ്ടി സിനിമ,സീരിയല്‍ എടുക്കുന്നവര്‍ മുതല്‍, സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ മാര്‍ക്കറ്റില്‍ വില കൂട്ടി സ്വയം വില്‍ക്കുന്ന അഭിനേത്രികളുള്ള നാടാണ് കേരളം. ഒരു സംഗീത ആല്‍ബത്തിന്റെ പണിപ്പുര അറിയാന്‍ ആല്‍ബം നിര്‍മ്മിച്ചവരോട് ചോദിച്ചാല്‍ മതി. ഒരു സീരിയല്‍ നടിയോ, വേശ്യയോ അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു ‘സെറ്റപ്പോ’ ഒപ്പിച്ചെടുത്ത് അവളേയും കൂട്ടി മൂന്നാറിലും വാഗമണ്ണിലും നെല്ലിയാമ്പതിയിലും പോയി രണ്ടു നാള്‍ ചിലവിട്ട് മൂന്നാം ദിവസം കാമറവെച്ച് വായില്‍ തോന്നിയത് ഷൂട്ട് ചെയ്ത് ആല്‍ബമാക്കി ഇറക്കുന്നവരാണ് പലരും. ഉത്തരകേരളത്തില്‍ ഗള്‍ഫില്‍ നിന്നും ലീവിനു വന്ന കഴപ്പുമൂത്ത ചെറുപ്പക്കാര്‍ സ്വയം കാശുമുടക്കി സ്വയം നായകനായും ആല്‍ബത്തില്‍ അഭിനയിക്കുന്നത് കലയോടുള്ള പ്രേമം മൂത്തിട്ടൊന്നുമല്ല. അരക്കെട്ടിലെ കഴപ്പു തീര്‍ക്കാന്‍ വേണ്ടിത്തന്നെയാണ്. ആ തിരിച്ചറിവാണ് മലയാളിക്കുണ്ടാവേണ്ടത്. അല്ലാതെ പത്തു പൈസ പ്രതിഫലം വാങ്ങാതെ ചുരുങ്ങിയ ചിലവില്‍ ഒരു ആല്‍ബം എടൂക്കാന്‍ ശ്രമം നടത്തിയ ഒരു ചെറുപ്പകാരനെ തെറിവിളീക്കുകയല്ല ചെയ്യേണ്ടത്. ആല്‍ബം മോശമാണെങ്കില്‍ തെറിവിളിച്ചോളു, പക്ഷെ, കേരളത്തിലെ കലാ രംഗത്ത് നിലവിലെ എല്ലാ അശ്ലീല സൃഷ്ടികളോടും പ്രതികരണം നടത്തിയിട്ടു വേണം അല്ലെങ്കില്‍ ഇതിനോടൊപ്പാം ചെയ്തിട്ടുവേണം ഗൂഗിള്‍ ബസ്സിറക്കാനും ബ്ലോഗ് പോസ്റ്റിറക്കാനും

ഒരു പക്ഷേ നാളെ ഹരിശങ്കറെന്ന ചെറുപ്പക്കാരന്‍ മറ്റൊരു സൃഷ്ടിയുമായി വിജയം കണ്ടെത്തിയാല്‍ ഇന്നലെ തെറിപറഞ്ഞവനൊക്കെ പറഞ്ഞതു വിഴുങ്ങി ഹരിശങ്കറിനു ജയ് വിളിക്കാനും മടിക്കില്ല. മേള, സ്ഫോടനം,മുതല്‍ ഏതാനുംചിത്രങ്ങളില്‍ നായകനായി അഭിനയിച്ചപ്പോള്‍ മമ്മൂട്ടിയെ നോക്കി മലയാളി പറഞ്ഞത് “ ഹാ ! കൊള്ളാം ഈ ഞൊണ്ടിക്കാലനാണോ നായകനാകാന്‍ പോകുന്നത്? ബെസ്റ്റ്. “ അതേ മമ്മൂട്ടി കഠിനാദ്ധ്വാനം കൊണ്ട് താരമായപ്പോള്‍ ചന്തി കഴുകികൊടൂക്കാന്‍ വരെ തയ്യാറായി പലരും. മമ്മൂട്ടിയുടെ നടത്തം ഒരുത്തനും ഒരു പോരായ്മയായി തോന്നിയില്ല. ഇതേ അവസ്ഥതന്നെയായിരുന്നു മോഹന്‍ലാലിനും. പെണ്ണൂങ്ങളെപ്പോലുള്ളവന്‍, തടിയന്‍, തോളു ചെരിഞ്ഞവന്‍ ഇവനൊക്കെ താരമോ എന്ന ചോദിച്ചിരുന്നവര്‍ തന്നെ കുറേ കഴിഞ്ഞപ്പോള്‍ ലാലേട്ടന്റെ ചെരിഞ്ഞ തോളില്‍ കയ്യിട്ട് ഫോട്ടോയെടുക്കാന്‍ തുടങ്ങി. സുരേഷ് ഗോപിക്കും ദിലീപിനും വരെ ഇങ്ങിനെയൊക്കെത്തന്നെയായിരുന്നു. ദിലീപിന്റെ പടങ്ങള്‍ തുടരെ വിജയിച്ചപ്പോഴും ‘’ഈ കുള്ളന്‍ ചെക്കനൊക്കെ മലയാള സിനിമയില്‍ എന്തൂട്ട് ചെയ്യാനാ?” എന്ന് പരിഹസിച്ചിരുന്നവര്‍ പോലും ദിലീപിന്റെ ഫാന്‍സ് അസോസിയേഷന്‍സ് ആയി. നയന്‍ താര തമിഴില്‍ തുണിയഴിക്കാന്‍ തുടങ്ങിയെന്നും പറഞ്ഞ് മലയാളി എന്നാ ബഹളമായിരുന്നു നാലു വര്‍ഷം മുന്‍പ്. ഇപ്പോള്‍ സൌത്ത് ഇന്ത്യയില്‍ കോടികള്‍ വിലമതിക്കുന്ന ഒരേയൊരു താരത്തിന്റെ പകിട്ട് കണ്ട് ‘മലയാളിയുടെ അഭിമാനം’ എന്ന് പറയാന്‍ ഒരു ഉളുപ്പുമില്ല. മംഗ്ലീഷ് പറയുന്ന കൊച്ച് എന്ന പരാതിയായിരുന്നു രജ്ഞിനു ഹരിദാസിനു. ഇപ്പോള്‍ രജ്ഞിനിയുടെ ഫോട്ടോ വച്ചിട്ടാണ് പൂജ. ഒരുത്തനെ കണ്ണടച്ച് വിമര്‍ശിക്കാനും തെറിവിളിക്കാനും ചവിട്ടിത്താഴ്ത്താനും പിന്നീട് ഇന്നലെ പറഞ്ഞത് വിഴുങ്ങാനും ഇന്ന് മാറ്റിപ്പറയാനും മലയാളിക്ക് യാതൊരു നാണക്കേടുമില്ല. എന്നു വെച്ചാല്‍ വിജയിച്ചു നില്‍ക്കുന്നവന്റെ ഒപ്പം നില്‍ക്കാനും സ്തുതിപാടാനും മാത്രമേ ഈ കേരളത്തില്‍ ആളെ കിട്ടൂ. തോറ്റവന്റെ, തോല്‍ക്കുന്നവന്റെ കൂടെ ആരും വരില്ല. അവന്റെ നിഴലല്ലാതെ. ഒരുത്തനെ ചവിട്ടിത്താഴ്ത്താന്‍ പറ്റുന്ന ഒരു അവസരം കിട്ടിയാല്‍ അതെത്ര ഗംഭീരമായിട്ടും മലയാളി ചെയ്തു കൊടുക്കും. പക്ഷെ താഴ്ത്തപ്പെട്ടവന്‍ അക്ഷീണ പരിശ്രമത്താല്‍ നാളെയെങ്ങാനും ഉയിര്‍ത്തെഴുന്നേറ്റാല്‍ പറഞ്ഞതൊക്കെ വിഴുങ്ങി അവന് ജയ് വിളിക്കാനും മലയാളിക്ക് യാതൊരു ഉളുപ്പുമില്ല. കാരണം നട്ടെല്ലിന്റെ സ്ഥാനത്തു പി വി സി പൈപ്പു ഫിറ്റു ചെയ്ത മൈഗുണാഞ്ചന്മാരാണ് മലയാളിയെന്ന് എത്രയോ കാലം മുതലേ തെളിയിച്ചതാണ്.

ഇങ്ങനെ രണ്ടു തന്തക്ക് പിറന്ന സ്വഭാവം കാണിക്കുന്നതുകൊണ്ടാണ് മലയാളിക്ക് ദ്വന്ദവ്യക്തിത്വം അല്ലെങ്കില്‍ ഡ്യുവല്‍ പേര്‍സണാലിറ്റി ഉണ്ട് എന്ന് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നത്


24 comments:

|santhosh|സന്തോഷ്| said...

ഇങ്ങനെ രണ്ടു തന്തക്ക് പിറന്ന സ്വഭാവം കാണിക്കുന്നതുകൊണ്ടാണ് മലയാളിക്ക് ദ്വന്ദവ്യക്തിത്വം അല്ലെങ്കില്‍ ഡ്യുവല്‍ പേര്‍സണാലിറ്റി ഉണ്ട് എന്ന് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നത്

പുതിയ പോസ്റ്റ്, സില്‍ സിലയും മലയാളിയും തെറിവിളിയും.

Anonymous said...

ഇതുകൂടി വായിക്കൂ - ഹരിശങ്കറിന്റെ ഇന്റെര്‍വ്യൂ

http://rijeshmenon.wordpress.com/2010/09/06/%E0%B4%B8%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%B2-%E0%B4%B9%E0%B4%B0%E0%B4%BF%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B5%8D%E2%80%8D-%E0%B4%87%E0%B4%A8%E0%B5%8D/

Ashly said...

Well said. നല്ല പോസ്റ്റ്‌.

hi said...

shariyaanu paranjathu

the man to walk with said...

ellam oru Silsila yalle

nandakumar said...

വളരെ സത്യം.
നിരീക്ഷണം കൃത്യം.. നന്നായി പറഞ്ഞിട്ടുണ്ട്. ഒരുത്തനെ ചവിട്ടിത്താഴ്ത്താന്‍ കിട്ടൂന്ന അവസരം പാഴാക്കത്തവനാണല്ലോ മലയാളി.

Haree said...

• കലാരൂപത്തെ വിമര്‍ശിക്കാം, അതില്‍ കുഴപ്പമില്ല. പക്ഷെ, വിമര്‍ശനം വ്യക്തിപരമാവുന്നതിനോടും, അതിന്റെ പേരില്‍ വീട്ടുകാരെയുള്‍പ്പടെ തെറിവിളിക്കുന്നതിനോടുമൊന്നും തീരെ യോജിക്കുന്നില്ല.
• വിമര്‍ശിക്കപ്പെട്ടയാള്‍ സ്വയം തന്റെ മികവ് തെളിയിക്കുമ്പോള്‍ അംഗീകരിക്കുന്നത് ഇരട്ടത്താപ്പായി കാണേണ്ടതില്ല. അതങ്ങിനെ തന്നെയാണ്‌ വേണ്ടതും. (ഉദാ: ഉരുണ്ട ദേഹപ്രകൃതിയും ചെറിയ കണ്ണുമൊന്നും ഒരു നായകന്‌ ചേരുന്നതായി മലയാളി കരുതിയിരുന്നില്ല. അതിനാല്‍ മോഹന്‍ലാല്‍ ആദ്യം വിമര്‍ശിക്കപ്പെട്ടു. അങ്ങിനെയും നായകനാവാം എന്ന് മോഹന്‍ലാല്‍ തെളിയിച്ചു, അത് മലയാളി അംഗീകരിച്ചു. നിലപാടില്‍ മാറ്റം വന്നുവെന്ന് സാരം. അത് നല്ലതല്ലേ?)
--

|santhosh|സന്തോഷ്| said...

Haree
കമന്റിനു നന്ദി.
എന്തിനേയും അംഗീകരിക്കാതിരിക്കുകയും അടച്ചാപേക്ഷിക്കുകയും ചെയ്യുന്ന മലയാളിയുടെ സ്വഭാവത്തെ പരാമര്‍ശിക്കാന്‍ വേണ്ടിയാണ് ആ ഉദാഹരണങ്ങല്‍ കൊടൂത്തത്. എന്തു കാരണം കൊണ്ടു നമ്മള്‍ എതിര്‍ത്തുവോ അതൊക്കെ നിലനില്‍ക്കെ വിമര്‍ശനത്തിനു ഇരയായവര്‍ മീഡിയയിലും സമൂഹത്തിലും മേല്‍ക്കൈ നേടൂകയോ അല്ലെങ്കില്‍ പോപ്പുലാരിറ്റി കൈവരികയോ ചെയ്യുമ്പോള്‍ നേര്‍ വിപരീത നിലപാടിലേക്ക് വഴുതിമാറുന്ന സ്വഭാവത്തെ വിമര്‍ശിക്കുക എന്നേ ഉദ്ദേശിച്ചുള്ളൂ.
മാത്രമല്ല ഇതൊരു താര്യതമ്യമല്ല. മലയാളിയൂടെ തെറിവിളിയും ഭീഷണിയും കേള്‍ക്കാന്‍ മാത്രമുള്ള വൃത്തികെട്ട ഒരു സൃഷ്ടിയൊന്നുമല്ല അയാള്‍ ചെയ്തത്. നിലവാരമില്ലായ്മയുടേ പേരിലാണെങ്കില്‍ ഹരിശങ്കര്‍ എന്ന വ്യക്തിയേക്കാളും മുന്‍പേ തെറികേള്‍ക്കേണ്ടവര്‍ ഉണ്ട് താനും

ആളവന്‍താന്‍ said...

തകര്‍ത്തൂട്ടോ.... ആശംസകള്‍.!

Manoraj said...

ഹരി പറഞ്ഞപോലെ എഴുത്തിനെ അല്ലെങ്കില്‍ അയാള്‍ അണിയിച്ചൊരുക്കിയ കലാസൃഷിയുടെ പാളിച്ചകള്‍ തുറന്ന് പറയാം.. അതില്‍ തെറ്റില്ല. അത് ഒരു പരിധി വരെ കലാകാരനെ വളര്‍ത്താനേ ഉപകരിക്കൂ എന്ന് എന്റെ വിശ്വാസം. പക്ഷെ അത്തരം വിമര്‍ശനങ്ങള്‍ അത് വിട്ട് പേര്‍സണല്‍ ലൈഫിലേക്കും വ്യക്തിഹത്യയിലേക്കും പോകുമ്പോള്‍ നമ്മളെല്ലാം മറക്കുന്നു ആ കലാകാരനു കഴിഞ്ഞതിന്റെ പകുതിപോലും നമുക്ക് കഴിഞ്ഞില്ല എന്ന്. അല്ലെങ്കില്‍ അതിനു പിന്നില്‍ അവര്‍ എടുത്ത എഫ്ഫര്‍ട്ടുകളെ നമ്മള്‍ പുച്ഛിക്കുകയാണെന്ന്. വെറുതെ ഒരു വിമര്‍ശനം എളുപ്പം തന്നെ. അത്തരം ഒരു സാഹചര്യത്തില്‍ ഈ ലേഖനം പ്രസക്തം തന്നെ

വിനയന്‍ said...

പോസ്റ്റിനോട് പൂര്‍ണമായി യോജിക്കുന്നു .സില്‍സിലയെ കളിയാക്കുന്നതില്‍ തെറ്റില്ല... അതിനു പിന്നിലെ അണിയറ പ്രവര്‍ത്തകരെയും വിമര്‍ശിക്കാം(വ്യക്തിപരമല്ലാതെ). പക്ഷെ അയാള്‍ ഒരു സൌജന്യസംരംഭത്തില്‍ പോസ്റ്റ്‌ ചെയ്ത(അതും മറ്റൊരാള്‍ വീണ്ടും പോസ്റ്റ്‌ ചെയ്ത) സൃഷ്ടിയുടെ പേരില്‍ അയാളെയും വീട്ടുകാരെയും വിളിച്ചു തെറി പറയുന്നവരുടെ മനോനില മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ട്.
സന്തോഷ്‌ പറഞ്ഞ പോലെ നിലവാരമില്ലാത്ത മാപ്പിളപ്പാട്ടുകള്‍ ടിവിയിലേക്ക് പടച്ചു വിടുക എന്നത് പോലെ വലിയ പാതകം ഒന്നും അയാള്‍ ചെയ്തില്ല എന്നത് നല്ല കാര്യം.
സില്‍സില എന്ന ആല്‍ബം ഒരു ഒറ്റപ്പെട്ട സംഭവം അല്ലല്ലോ..തമിഴിലെ പ്രശസ്തമായ സര്‍ഗുനരാജിന്റെ ചിക്കനും കോബ്രായും(Sargus) ഒരുപാട് ആരാധകരെ സൃഷ്ട്ടിക്കുന്നുണ്ട്. :))

Rijesh Menon said...

kollam...njan harishankarinte interview add cheythitundu in my blog..

http://rijeshmenon.wordpress.com

Anonymous said...

Kollam nalla post. see this also :

http://www.youtube.com/watch?v=nyeJ2dhtvjQ&feature=related

|santhosh|സന്തോഷ്| said...

ആദ്യം കമന്റിട്ട വൃതാസുരനും ഇതിനു തൊട്ടൂമുന്‍പേ കമന്റിട്ട രാജേഷ് മേനോനും,

ഹരിശങ്കര്‍ എന്ന വ്യക്തിയുടെ അഭിമുഖം കണ്ടതുകൊണ്ടല്ല ഈ പോസ്റ്റ്. ഈ അഭിമുഖം ഇന്നലേയും ഇന്നുമായാണ് ഞാന്‍ കാണുനനത്. ഈ വ്യക്തിയെ ഞാന്‍ പരിചയമില്ല. ഞാനും വിവാദങ്ങളില്‍ നിന്നാണ് ഈ ആല്‍ബം കാണുന്നത്. എനിക്കും ഇഷ്ടപ്പെടാത്തൊരു ആല്‍ബം തന്നെയാണത്. പക്ഷെ, അതിന്റെ സൃഷ്ടാവിനോട് തന്തക്കും തള്ളക്കും പറയുന്ന രീതിയില്‍ വിമര്‍ശിക്കുന്നതിനോട് യോജിപ്പില്ല, പ്രത്യേകിച്ച് അയാള്‍ ഒരു ആല്‍ബം ചെയ്തു എന്ന കാരണത്താല്‍. പെണ്ണിനെ പീഡിപ്പിക്കുന്നവനും, വഞ്ചനാകുറ്റം ചെയ്യുന്നവനും, ആളുകളെ തട്ടിച്ച് പണം ഉണ്ടാകുന്നവനൊക്കെ വലിയ ആളുകളായി ആദരിക്കപ്പെടുന്ന നാടാണ് കേരളം എന്നറിയാഞ്ഞിട്ടല്ല. പക്ഷെ, ഒരു വിഷ്വല്‍ സൃഷ്ടി നടത്തി എന്നതിന്റെ പേരില്‍, മലയാളത്തില്‍ പോണ്‍ മൂവികളെടുത്ത (കമ്പി പ്പടം എന്നും പറയും) സംവിധായകരെ(?) ദൈവമായി കാണുന്ന മൂന്നാംകിട മലയാളികള്‍ (ബ്ലോഗേഴ്സും പെടും) ഈയൊരു ചെറുപ്പക്കാരനെ മാസങ്ങള്‍ കഴിഞ്ഞിട്ടും തെറിവിളിക്കുന്നതില്‍ ഒരു നീതീകരണമില്ലായ്മ...നെറിയില്ലായ്മ എനിക്കു തോന്നിയതുകൊണ്ടാണ് ഈ പോസ്റ്റ്.
അതുകൊണ്ട് മാത്രം.

ഷിബു ചേക്കുളത്ത്‌ said...

കള്ളിനും പെണ്ണിനും വേണ്ടി സിനിമ,സീരിയല്‍ എടുക്കുന്നവര്‍ മുതല്‍, സീരിയലില്‍ അഭിനയിച്ചതിന്റെ പേരില്‍ മാര്‍ക്കറ്റില്‍ വില കൂട്ടി സ്വയം വില്‍ക്കുന്ന അഭിനേത്രികളുള്ള നാടാണ് കേരളം. ഒരു സംഗീത ആല്‍ബത്തിന്റെ പണിപ്പുര അറിയാന്‍ ആല്‍ബം നിര്‍മ്മിച്ചവരോട് ചോദിച്ചാല്‍ മതി. ഒരു സീരിയല്‍ നടിയോ, വേശ്യയോ അതുമല്ലെങ്കില്‍ ഏതെങ്കിലുമൊരു ‘സെറ്റപ്പോ’ ഒപ്പിച്ചെടുത്ത് അവളേയും കൂട്ടി മൂന്നാറിലും വാഗമണ്ണിലും നെല്ലിയാമ്പതിയിലും പോയി രണ്ടു നാള്‍ ചിലവിട്ട് മൂന്നാം ദിവസം കാമറവെച്ച് വായില്‍ തോന്നിയത് ഷൂട്ട് ചെയ്ത് ആല്‍ബമാക്കി ഇറക്കുന്നവരാണ് പലരും. ഉത്തരകേരളത്തില്‍ ഗള്‍ഫില്‍ നിന്നും ലീവിനു വന്ന കഴപ്പുമൂത്ത ചെറുപ്പക്കാര്‍ സ്വയം കാശുമുടക്കി സ്വയം നായകനായും ആല്‍ബത്തില്‍ അഭിനയിക്കുന്നത് കലയോടുള്ള പ്രേമം മൂത്തിട്ടൊന്നുമല്ല. അരക്കെട്ടിലെ കഴപ്പു തീര്‍ക്കാന്‍ വേണ്ടിത്തന്നെയാണ്.- is it 100% correct. the other things i agree with santhosh.

നിലാവ്‌ said...

സത്യം. ഈ തെറി വിളിക്കുന്നവനൊക്കെ സ്വന്തമായി ഒരു ആല്‍ബം എടുത്ത്‌ നോക്കട്ടെ.. തെറിവിളി എന്താണെന്ന് അപ്പോ അറിയും.

ഹരീഷ് തൊടുപുഴ said...

ടിയാനെ ഞാനാദ്യമായി ശ്രദ്ധിക്കുന്നത് ഒരു ബ്ലോഗിൽ വന്ന പൊസ്റ്റോടു കൂടിയാണു..
ഞാൻ അന്നു രസകരമായി ആസ്വദിക്കുകയും ചെയ്യുകയുണ്ടായി..
വിമർശനാത്മക കമന്റുകളുമായി ബസ്സിലും ഇടുകയുമുണ്ടായി..
പക്ഷേ..
അന്നു മുതൽ ഞാനയാളുടെ ഫാൻ തന്നെയാണു..
ഇന്നു വരെയും ആ സോങ്ങ് ദിവസേന ഒരിക്കലെങ്കിലും കാണുന്നുണ്ട്..
ഏതായാലും ഹരിശങ്കറെ എനിക്കിഷ്ടമാണു..:)

വേലു said...

ഹരീഷ് മൈഗുണാപ്പാ നീയും ഒരു സില്‍സിലയാണെന്ന് അറിഞ്ഞതില്‍ സന്തോഷം. അത് ആസ്വസിക്കാന്‍ മാത്രമുള്ള മാനസിക വളര്‍ച്ചയേ നിനക്കുള്ളൂ. അപ്പോള്‍ അതാണ് കാര്യം മനസ്സിലായോ?

പിള്ളാച്ചന്‍ said...

സുഹൃത്തേ.. താങ്കളുടെ ഉദ്ദേശ്യത്തോട് യോജിക്കുന്നു. അദ്ദേഹത്തിന്റെ സൃഷ്ടിയെ വിമര്‍ശിക്കാം, പക്ഷേ അയാളെ വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ആര്‍ക്കും അധികാരമില്ല.

പക്ഷേ, സില്‍സില എന്ന ആല്‍ബം കാണുമ്പോള്‍ അറിയാതെയെങ്കിലും ഹരിശങ്കറിനെ നമിച്ചു പോകുന്നു. ഇത്തരം ഒരു കൊലപാതകം യൂട്യൂബിലേക്ക് ലോഡ് ചെയ്തിട്ട് അന്തസ്സായി ഇത് തന്റെ സൃഷ്ടിയാണ് എന്നെഴുതി വയ്ക്കുവാനുള്ള ഗട്സ്, അതിനെ അഭിനന്ദിക്കുന്നു. അതിനൊപ്പം അദ്ദേഹത്തോട് പറയുവാനുള്ളത്, പ്ലീസ് ദയവായി ഇത്തരം കൊലപാതകങ്ങള്‍ ഇനിയും ഇറക്കരുത്.

എന്റെ ഒരു സുഹൃത്ത്, സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ ആദ്യം ചെയ്യുന്ന കാര്യം സില്‍സില കാണല്‍ ആണ്. പുള്ളി പറയുന്നത് ഇതൊരു കോണ്‍ഫിഡന്‍സ് ബൂസ്റ്റര്‍ ആണെന്നാണ്. ഇത്തരം ആളുകള്‍ വരെയുള്ള ലോകത്ത് താനെത്ര മെച്ചം എന്ന കോണ്‍ഫിഡന്‍സ് കിട്ടാന്‍ സാഹിക്കുന്നതായി ടിയാന്‍ സാക്ഷ്യപ്പെടുത്തുന്നു... :-)

ശ്രീ said...

സില്‍സില എന്ന ആല്‍ബം തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും ഇതു പോലെ ക്രൂശീയ്ക്കപ്പെടാന്‍ മാത്രം ആ പാവം എന്തു തെറ്റു ചെയ്തു എന്നു ഞാനും ആലോചിച്ചിട്ടുണ്ട്

പോസ്റ്റ് നന്നായി

Anil cheleri kumaran said...

ഇങ്ങനെ വിമര്‍ശിക്കാന്‍ മാത്രം മല്യാളി ഇങ്ങളോടെന്ത് തെറ്റാപ്പാ ചെയ്തേ?

Nitin said...

vaayichu..oru commend idanam ennu thonni..thaankal paranjathinodu yojikunnu..abhiprayam thurannu parayaan swaathanthryamulla naadaanu nammaludethu..
paatinte nilavaarathilekku njan kadakunilla..athu kondu oru cherupakaaran neridendi vanna manasika sankarshangalikaanu thaangalum viral chuundiyathu..nalla kaaryam..pakshe onnu paranjotte suhrithe..keralathil orupaadu paatukal janmam edukunnundu..cinemayil allathathine album ennu paranju mudhra kuthi..pakshe thaankal abhipraayapetta pole yellaa albungalum pennino laharikko vendi janmamedukunnathalla..sangeethatha snehikunna kalaye snehikunna oru kuutarum athinu vendi shramikunundu.. thaangal nadathiya chila paramarsham anuyogyamallennu thonni; khalbaanu fathimayile thaankal paranja paatum silsila paatum thammil compare cheithathu thettu..athile nadane ningal kudavayaranennum paranju kaliyaakki..athinu ningalkku yethu manassu prerana nalkiyo athe polulla manassukalaanu silsila yeyum drohichathu..pinne onnu kuudi kooti cherthotte..khalbaanu fatimayil ningal paranja THEME...athu vrithekethaathaanennu ningal abhiprayapettathu kondu maatram parayuvaanu..ithe THEME kuch kuch hota hai yenna hindi cinemayil vannappo janangal 2 kayyum neetti sweekarichathaanu varshangalkku munnil..hindi film charithrathile yekkaalatheyum HIT..athukondu abhiprayam punaparishodhichuude..?? harishankar ningal thettukaaranalla..nalla srishittikal undaakku..innu thalli paranjavar naale appol tholilettum..

Chandu said...

Kashtam thonnunnu. ithrayum kashtappettu oru post undakkunnu, ithrayum kashtappettu athinu varunna nalla comments maathram retain cheyyunnu. Vilappetta samayam chelavaakkiyirikkunnu -- ellam oru naalaam kida, vrithiketta srishtikku vendi!

Aa neduneelan post onnu parishodhikkoo. Aa thara album oru bhedappetta srishti aanennu varuthaan vendi enthellam comparisons aanu? Pakshe, taaratamyam nadathan tiranjedutha sambhavangal onninonnu thara -- kaaranam Silsilayum thara thanne! Nalla valla album eduthal kalli polinjille?!

Kazhivillaayma oru kuttam alla, pakshe kazhivillathavan ee panikku pokaruthu. Kavitha thottu theendaatha varikalum, pallavi-anupallavi-charanam reethi paalikkatha kure eenangalum. Allathe enthu kunthamaanu aa paattil ullathu? Athine paattu ennu vilichathinu ennodu gurukkanmaar kshamikkatte.

Mattullavar ithilum mosham srishti nadathiyittundu, pakshe athu orikkalum thara creations nadathaanulla licence alla.

Waste basket-il othungaanaanu chavarukalude vidhi. Ee samrambhathinu pinnil ninnavarkku undaaya anubhavathil vishamam undu. Oruthane theri vilikkan kittiya avasaram Malayali ozhivaakaarillallo.

'MYTH'un said...

Manasil thonnunnu vidditharangal vilambanullathalla ee "souganya samrambangal". Blogger ayalum youtube ayalum minimum vivaravum standardum ulla alkkarkku upayogikkum enna pratheekshayil aanu thudangiyathu. Free aayittu blog undakkam ennu vicharichu enthu vivaramillaymayum ezhuthivekkam enna thettudharanayanu 99% shathamanan bloggersinum.
Please vivarmillayma perappurathu keriyirunnu vilichu koovaruthu.
Silsila kalayalla kolayanu....
thangale pole vivarmillathavaranu malayala samskaram nashippikkunnathu...
iniyengilum ee paripadi nirthikoode... silsila polum oru silsila...
eee aparatham silsila avaruthe eenane ente prarthana...
silsilaye support cheyyanulla ee tholikatti njan sammathichu... "un-sahikkable"