ചെടിത്തുമ്പിലിരുന്ന ഒരു ലേഡി ബഗ്ഗിന്റെ ഫോട്ടെയെടുത്ത് വിഷ്ണു തിരിഞ്ഞു നോക്കി.
സ്മിതയപ്പോള്‍ ദൂരെ മഞ്ഞുപൊഴിയുന്ന താഴ്വരയെ നോക്കിയിരിക്കുകയായിരുന്നു. ചുറ്റിനും റബ്ബര്‍ മരങ്ങള്‍ ആ താഴ്വരയെ ചൂഴ്ന്നു നിന്നിരുന്നു. താഴെ കരിയിലകളുടെമര്‍മ്മരം.
“നോക്കു സ്മിതാ.. മാക്രോമോഡില്‍ ഞാനെടുത്ത ഈ ജീവിയുടെ പേരെന്താണ്?” വിഷ്ണു സ്മിതയെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തി.
കാമറയുടെ എല്‍ സി ഡി മോനിറ്ററില്‍ നോക്കി സ്മിത പറഞ്ഞു. “എന്റെ തൊടിയിലും ഈ പ്രാണി വരാറുണ്ടായിരുന്നു. പക്ഷേ പേരറിയില്ല. നമുക്കിത് നിന്റെ ഫോട്ടോ വെബ് സൈറ്റില്‍ പബ്ലിഷ് ചെയ്യാം. കാണുന്നവര്‍ പറയാതിരിക്കില്ലല്ലോ?!” താഴ്വരയുടെ ദൂരെ മിന്നാമിനുങ്ങുകളെ നോക്കി സ്മിത വീണ്ടും പറഞ്ഞു “ പണ്ട് നാട്ടില്‍ മഞ്ഞുപെയ്യുന്ന നാളുകളിലാണ് ഇത് വരാറുണ്ടായിരുന്നത്; മഞ്ഞുകാലത്ത്”
വിഷ്ണു കാമറ മടക്കി ബാഗില്‍ വെച്ച് അവളുടെ അരികില്‍ ഇരുന്നു. അവളുടെ കൈത്തലം ഗ്രഹിച്ചു
“നിന്റെ വിരലുകള്‍ എന്ത് ഭംഗിയായിരുന്നു. പക്ഷെ ഇപ്പോള്‍ രാത്രിയും പകലും കീബോര്‍ഡുകളെ തല്ലിയൊതുക്കി അതിന്റെ ഭംഗിയത്രയും നഷ്ടപ്പെട്ടിരിക്കുന്നു”
സ്മിത ഒന്നും മിണ്ടിയില്ല. മഞ്ഞുകൊണ്ടുവന്ന തണുപ്പിനെ ആസ്വദിച്ച് ഇരുന്നു. അല്പ മൌനത്തിനു ശേഷം അവള് ചോദിച്ചു :
“വിഷ്ണു നീയ്യെന്നെ സ്നേഹിക്കുന്നുണ്ടോ?”
വിഷ്ണു അവിശ്വസനീയതയോടെ അവളെ നോക്കി പറഞ്ഞു : “ നീയെന്താ അങ്ങിനെ പറയുന്നത്? ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷം മഞ്ഞുകാലവും കഴിഞ്ഞു ശിശീരം പിറക്കുന്ന അടുത്ത രാവുകളിലൊന്നില്‍ ഞാന്‍ നിന്റെ കഴുത്തില്‍ താലി ചേര്‍ക്കാന്‍ പോവുന്ന ഈ സമയത്ത്...”
“വിഷ്ണു..എനിക്ക് നിന്റെ സ്നേഹം വീശിയടിക്കുന്ന കാറ്റു പോലെയാവണം. എല്ലത്തിനേയും പറപ്പിച്ച് ചെറുമരങ്ങളെ പുഴക്കിയെറിയുന്ന കാറ്റു പോലെയാവണം.......
നിന്റെ സ്നേഹം താഴ്വാരത്തെ പുതയുന്ന മഞ്ഞുപോലെയാവണം.. പതിയെ പതിയെ നേര്‍ത്തിറങ്ങി താഴ്വാരം മുഴുവന്‍ പുതപ്പിക്കുന്ന ധവളിമയാര്‍ന്ന മഞ്ഞുപോലെ..”
“തീര്‍ച്ചയായും സ്മിത... പഴയ കര്‍ണ്ണാടകത്തിലെ കുഗ്രാമം വിട്ട് ഞാന്‍ ഈ ഗ്രാമത്തില്‍ വന്നതുപോലും നിന്നെ കണ്ടുമുട്ടാനാണോ എന്നുപോലും തോന്നുന്നു. കാപ്പികുരുക്കള്‍ പൊട്ടുന്ന അതിന്റെ ഗന്ധം വമിക്കുന്ന ഈ താഴ്വാരത്തില്‍ നിന്നെ കണ്ടില്ലായിരുന്നെങ്കില്‍.....”
വിഷ്ണു ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ത്തു. ഈ താഴ്വാരവും, മഞ്ഞുകാലവും, കാപ്പി ചെടികളുടെ ഗന്ധവും അവന് പ്രിയപ്പെട്ടതായിരുന്നു. അതിനിടയിലാണ് നേര്‍ത്ത പാദസ്പര്‍ശത്തൊടെ, അവള് കടന്നു വന്നത്. രാവും പകലും കമ്പ്യൂട്ടറിനോട് മല്ലിട്ട് പുസ്തകങ്ങളിലെ അക്ഷരങ്ങളേ പ്രണയിച്ച്, വിശ്വാസത്തിന്റെ ചന്ദനത്തിരി പുകച്ച് അവള് വന്നത്..
പണ്ടൊക്കെ അവള് ആത്മീയതില്‍ അഭയം കണ്ടെത്തിരുന്നു. വിശ്വാസങ്ങളെ തകിടം മറിച്ച് ഒരു പ്രണയവും വിവാഹവും അവള് പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അപ്രതീക്ഷിതമായി വിഷ്ണുവിന്റെ സാമീപ്യം അവളെ വല്ലാതെ മാറ്റി മറീച്ചു. അവന്റെ നിഷ്കളങ്കത്വവും തുറന്ന സമീപനവും അതിവേഗത്തില്‍ ബൈക്കില്‍ ചീറീപ്പായുന്ന അവന്റെ സാഹസികതയും പഴയ പാട്ടുകളോടുള്ള ഇഷ്ടവും പിന്നെ സംസാരത്തിലെപ്പോഴും കടന്നു വരാറുള്ള അവന്റെ ഗ്രാമത്തെകുറിച്ചുള്ള ഗൃഹാതുരത്വവും അവളെ അവനിലേക്ക് അടുപ്പിച്ചു.
“നീയിനി എന്നാണ് ഈ ഫോട്ടോയെടുപ്പ് മതിയാക്കുന്നത്? ഒരു ഫോട്ടോഗ്രാഫറാകാനാണോ നിന്റെ ഭാവി പരിപാടീ?” നിശ്ശബ്ദതയെ മുറിച്ച് അവള് ഒരു ചോദ്യമെറിഞ്ഞു.
“നോക്കു സ്മിതാ, ഞാനൊരു ഫോട്ടോഗ്രാഫറല്ല..എന്റെ അത്തരം കഴിവുകളുമല്ല ഞാന്‍ നിന്നൊട് പറയുന്നതും പങ്കുവെക്കുന്നതും. പക്ഷെ ഇതെനിക്കിഷ്ടമാണ്. ഇത് നിന്നു പോകുന്നിടത്തോളം” അവന് പറഞ്ഞു നിര്‍ത്തി.
താഴ്വാരത്തില്‍ ഇരുള് നിറയുവോളം അവര്‍ സംസാരിച്ചിരുന്നു.വെളിച്ചത്തിന്റെ അവസാന കണികയും ചോര്‍ന്നു പോകും മുന്‍പ് ഇരുട്ട് താഴ്വാരത്തെ തല്ലികെടുത്തും മുന്‍പ് അവിടെ നിന്ന് പോകണമെന്ന് അവള് ആഗ്രഹിച്ചു.
അവന്റെ ശബ്ദമാണ് അവളെ ഓര്‍മ്മകളില്‍ നിന്നുണര്‍ത്തിയത്. അവന് അവളെ ചേര്‍ത്തു പിടിച്ചിരുന്നു. ഓര്‍മ്മകളില്‍ മുങ്ങിയ തന്റെ മുഖത്ത് കണ്ണീരിന്റെ നനവ് പടര്‍ന്നത് അവള് ഒളിപ്പിക്കാന്‍ ശ്രമിച്ചു.
അവന് പറഞ്ഞു ; “ ചിറകുകളില്ലാതെ പറക്കുന്ന നിന്നെയാണ് എനികിഷ്ടം. നമ്മുടെ വഴികളില്‍ വസന്തം വിരിഞ്ഞ് താഴ്വരയാകെ പൂത്തു നില്ക്കും ഉണങ്ങിയ മരങ്ങള്‍ പൂത്ത വഴികള്‍. പിന്നീട് വിവാഹ ശേഷം ആ വഴികളിലൂടെ നാമൊരുമിച്ച് നടക്കണം. അന്ന്...അന്ന് എല്ലാ ദു:ഖങ്ങളെല്ലാംനീ മറക്കും...നമ്മള് മറക്കും.“
സ്മിത വിഷ്ണുവിനോട് ചേര്‍ന്ന് നിന്നു. അവനു പ്രിയപ്പെട്ട മഞ്ഞുകാലം അവസാനിക്കാറാകുന്നു. ഇല പൊഴിയുന്ന ശിശിരത്തിന്റെ ആഗമനമാകുന്നു. ദിനങ്ങള്‍ കഴിയവെ താന്‍ മറ്റൊരാളാകുന്ന് ഒരു ജീവിതത്തിന്റെ മറു പാതിയാകുമെന്ന ആ സത്യം അവളെ സന്തോഷത്തിലാക്കി.
വിഷ്നുവും സ്മിതയും പതിയെ എഴുന്നേറ്റു. താഴ്വാരം മഞ്ഞു വിഴുങ്ങി. അവസാനിക്കാറാവുന്ന മഞ്ഞുകാലം. അതിനെ അവസാന ദിനങ്ങള്‍. കാമറ തോളിലിട്ട് വിഷ്ണു സ്മിതയേ തന്നോട് ചേര്‍ത്ത് പതിയെ നടന്നു തുടങ്ങി. കാര്‍മേഘങ്ങൊഴിഞ്ഞ സ്മിതയുടെ മനസ്സിലപ്പോള്‍ പൂക്കള്‍ വിരിയുകയായിരുന്നു. ഇലകൊഴിഞ്ഞ് ചില്ലയുയര്‍ത്തിനിന്ന ജീവിതത്തിലേക്ക് പടര്‍ന്നു കയറുന്ന ജീവിതപൂക്കള്‍.
അവര്‍ പതിയെ നടന്നു. റബ്ബര്‍ മരങ്ങള്‍ പൊഴിച്ച കരിയിലകളുടെ മര്മ്മരങ്ങളുടെ താളം ശ്രവിച്ച് മഞ്ഞുപാളികകളെ വകഞ്ഞ് റബ്ബര്‍ മരങ്ങള്‍ക്കപ്പുറം നില്ക്കുന്ന പൊട്ടൂ പോലെയുള്ള വെളിച്ചത്തിലേക്ക്.
സ്മിതയുടെ മനസ്സിലപ്പോള്‍ പൂത്ത കശുമാവിന് പൂക്കളുടെ ഗന്ധം ഉണ്ടായിരുന്നില്ല. പകരം തികഞ്ഞ, തെളിഞ്ഞ സ്നേഹത്തിന്റെ നീരുറവ മാത്രം.
മഞ്ഞുകാലം അവസാനിക്കാറായ ആ ഋതുവിന്റെ അവസാന ദിനങ്ങളിലൊന്നിലെ സാന്ധ്യയില്‍ കൊഴിഞ്ഞടരാന്‍ തുടങ്ങുന്ന അസ്തമയത്തിന്റെ അവസാന ചുവപ്പ് പൊട്ടിലേക്ക് അവര്‍ രണ്ടുപേരും കൈകോര്‍ത്ത് നടന്നു.
Subscribe to:
Post Comments (Atom)
12 comments:
“വിഷ്ണു..എനിക്ക് നിന്റെ സ്നേഹം വീശിയടിക്കുന്ന കാറ്റു പോലെയാവണം. എല്ലത്തിനേയും പറപ്പിച്ച് ചെറുമരങ്ങളെ പുഴക്കിയെറിയുന്ന കാറ്റു പോലെയാവണം.......
നിന്റെ സ്നേഹം താഴ്വാരത്തെ പുതയുന്ന മഞ്ഞുപോലെയാവണം.. പതിയെ പതിയെ നേര്‍ത്തിറങ്ങി താഴ്വാരം മുഴുവന്‍ പുതപ്പിക്കുന്ന ധവളിമയാര്‍ന്ന മഞ്ഞുപോലെ..”
മഞ്ഞുകാലം കഴിഞ്ഞ് ശിശിരത്തിലേക്ക്... തികച്ചും ഒരു സാങ്കല്‍പ്പിക കഥ..
കഥയുടെ പശ്ചാത്തലത്തിന് ഒരു പ്രത്യേക ഫീല്‍ കിട്ടുന്നുണ്ട്. കൊള്ളാം മാഷേ
മാഷേ
ശിവനെ വിഷ്ണു ആക്കിയാല്‍ പൂജാരി ക്ഷമിക്കില്ല പറഞ്ഞേക്കാം...
:)
katha valare nannayi.... But ee ezhuthu saily evideyo vaayicha pole ;) eatho oru manjukalathaanu njan vaayichathu ;) ethile kaathaapaathrangalkku eatho BLOGGERS-maayi saamyam ullapole ;)
അനോണിച്ചേട്ടാ...ഇത് ഏറ്റവും പുതിയ ബ്ലോഗ് കല്യാണത്തെക്കുറിച്ചാണെന്ന് ഇതുവരെ മനസിലായില്ലേ..
((ഞാന്‍ എന്റെ അറിവു വച്ചു പറഞ്ഞതാണേ)
അവര്‍ സുഖമായി ഒരുപാട് കാലം ജീവിക്കട്ടെ.
ലേഡി ബഗ് | ഫോട്ടോ ഗ്രാഫി | മഞ്ഞുകാലം| ശിശിരം | റബ്ബർ മരങ്ങൾ | താഴ്വര | കാറ്റ്
എനിക്കെന്തെല്ലാമോ മനസ്സിലായി. എന്നാൽ ഊഹങ്ങൾ ഞാനിവിടെ പങ്ക് വയ്ക്കുന്നില്ല. സന്തോഷ് നന്നായി. പക്ഷേ, എന്താണിത്? :)
എനിക്കെല്ലാം മനസ്സിലാവുന്നുണ്ട് കെട്ടോ? :)
‘ശിവ‘നെ വിഷ്ണു ആക്കിയാൽ പൂജാരി മാത്രമല്ല പോങ്ങുവും ക്ഷമിക്കില്ല. :)
എനിക്കൊന്നും മനസ്സിലായില്ല.ഒരു കാര്യമൊഴിച്ച് ! ഇതു നല്ല കഥയാ
കഥ വായിക്കാന്‍ ഈ മഞ്ഞുകാലത്തെത്തിയ ശ്രീ, പൂജാരി, അനോണി, സംഭവാമി, എഴുത്തുകാരി, പോങ്ങുമൂടന്, കാന്താരികുട്ടി. എല്ലാവര്ക്കും എന്റെ നന്ദി.
ഇതിലൂടെ ആരെയും അവമതിക്കാനോ പരിഹസിക്കാനോ ശ്രമിച്ചിട്ടില്ല. ഒരു ബ്ലോഗേഴ്സിനേയും. ഇത് തികച്ചും സാങ്കല്‍പ്പികമാണ്.
പ്രിയ സന്തോഷ്,
താങ്കളുടെ അഭിപ്രായം മാനിക്കുകയും അതിന് മറുപടി നൽകുകയും ചെയ്തില്ലെങ്കിൽ അതിൽപ്പരം ഒരു അല്പത്തരം വേറെയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു.
കൂട്ടുകാരാ, ഈ പോസ്റ്റ് ഞാൻ ഒഴിവാക്കേണ്ടത് തന്നെയായിരുന്നു. എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു. മേലിൽ ഇത്തരം അബദ്ധങ്ങൾ എന്റെ ഭാഗത്തുനിന്ന് വരാതിരിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്. എഴുത്തിൽ കൂടുതൽ ഉത്തരവാധിത്വം ഞാൻ കാണിക്കാൻ തീർച്ചയായും ശ്രമിക്കും.
സന്തോഷവും നന്ദിയും ഞാൻ താങ്കളെ അറിയിക്കുന്നു.
സ്നേഹപൂർവ്വം
പോങ്ങു
രണ്ടു തലത്തില്‍ നീങ്ങുന്ന ചിന്ത്കള്‍
രണ്ടു കൈവഴികള്‍ ഒന്നിച്ചോഴുകി തുടങ്ങുന്ന പോലേ, താഴവാരങ്ങളേ മഞ്ഞ് വന്നു മൂടുന്നതു കാണാന്‍ പറഞ്ഞറിയിക്കാന്‍ ആവാത്ത ഭംഗിയാണതൊരിക്കല് കണ്ടാല്‍ മറക്കില്ല.
വായിക്കാന്‍ നല്ല ഒഴുക്ക്....
..ചിറകുകളില്ലാതെ പറക്കുന്ന നിന്നെയാണ് എനികിഷ്ടം. ..
അതിഷ്ടപ്പെട്ടു. പോസ്റ്റ് നന്നായിരിക്കുന്നു.
Post a Comment