Thursday, September 15, 2011
Saturday, April 30, 2011
ഫേസ് ബുക്കും ആനന്ദ് ഉണ്ണൂണ്ണിയും പിന്നെ സിറ്റി ഓഫ് ഗോഡും
വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ഒരു കഥാപാത്രമുണ്ട്, എട്ടു കാലി മമ്മൂഞ്ഞ്. ആള് ഷണ്ഡനാണെങ്കിലും നാട്ടിലെ ഏത് പെണ്ണ് പ്രസവിച്ചാലും “അതിന്റെ ആള് ഞമ്മളാ..” എന്ന് വീമ്പിളക്കി നടക്കും, അതിപ്പോല്‍ കോവിലകത്തെ പെണ്ണാന പ്രസവിച്ചു എന്ന് കേട്ടാലും പുള്ളി പറയും “ അതിന്റെ ആള് ഞമ്മളാ...പ്പാ”
പറഞ്ഞ് വന്നത് അന്നത്തെ കാലഘട്ടത്തിലെ എട്ടുകാലി മമ്മൂഞ്ഞുകള്‍ പല പേരിലും വേഷത്തിലും അന്നും പിന്നീടുള്ള കാലഘട്ടത്തിലും നിരവധിയുണ്ടായി. ആഗോളവത്കരണത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വളര്‍ന്നു പന്തലിച്ചു ലോകം മുഴുവന്‍ ഒരു വിരല്‍ത്തുമ്പില്‍ ദൃശ്യമാകുന്ന ഈ ടെക്നോളജി യുഗത്തിലും എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്ക് പഞ്ഞമൊന്നുമില്ല. ഇന്നിപ്പോള്‍ പഴയ മുഷിഞ്ഞുനാറിയ വേഷത്തിലും മുറിബീഡിയുടേ പുകയിലുമൊന്നുമല്ല മമ്മൂഞ്ഞുമാര് രംഗത്ത് വരുന്നത്, പകരം ഫേയ്സ് ബുക്ക് എന്ന സോഷ്യല്‍ നെറ്റ്വര്ക്കില് റജിസ്റ്റര്‍ ചെയ്തും കൊണ്ടും തലയിലൊരു തൊപ്പിവെച്ച പ്രൊഫൈല്‍ ഫോട്ടോ പ്രദര്‍ശിപ്പിച്ചുകൊണ്ടുമാണ്. അങ്ങിനെയൊരു നവ പ്രതിഭാ എട്ടുകാലി മമ്മൂഞ്ഞിനെ ഇന്നലെ ഫേയ്സ് ബുക്കില്‍ കാണാനിടയായി. മറ്റാരുമല്ല,
ദാ ഈ ചിരിച്ചിരിക്കുന്ന ഫോട്ടോയിലുള്ള ആനന്ദ് ഉണ്ണൂണ്ണി അഥവാ കോപ്പിയടി ഉണ്ണുണ്ണി. ആശാന്റെ ഫേസ് ബുക്ക് പേജ് ഇവിടെ
പുള്ളി അവകാശപ്പെട്ടിരിക്കുന്ന ഗര്‍ഭത്തിന്റെ കാരണം അന്വേഷിച്ചെത്തിയപ്പോഴാണ് ആശാന്റെ പിതൃത്വ അവകാശവും അതിനു ചോദ്യംചെയ്യപ്പെട്ടപ്പോള്‍ അഭിനവ മമ്മൂഞ്ഞ് ഉയര്‍ത്തിയ വാദഗതികളും കണ്ട് മൂക്കത്ത് വിരല്‍ വെച്ചത്.

ആനന്ദ് ഉണ്ണിയുടെ ഫേസ് ബുക്ക് പേജില്‍ വന്ന “സിറ്റി ഓഫ് ഗോഡ്” എന്ന സിനിമാ ആസ്വാദനം/റിവ്യൂ ആശാന് യാതൊരു ഉളുപ്പുമില്ലാതെ നന്ദകുമാര്‍ എന്നൊരു ബ്ലോഗര്‍/ബസ്സറുടെ ഈ ബസ്സ് പോസ്റ്റില്‍ നിന്ന് അപ്പാടെ (കുത്തും കോമയുമടക്കം) മോഷ്ടിച്ചതാണെന്ന് മനസ്സിലായത്. മാത്രമോ തന്റെ ഫേസ്ബുക്ക് ആസ്വാദനത്തിലെ അവസാന മൂന്നു പാരഗ്രാഫുകള്‍ ടി.യു ഷാജി എന്ന സിനിമാ നിരൂപണ ബ്ലോഗറുടെ ചിത്രനിരീക്ഷണം എന്നബ്ലോഗിലെ അവസാന പോസ്റ്റില്‍ നിന്നും മോഷ്ടിച്ചതാണ്. മറ്റൊരാളുടെ എഴുത്ത് കണ്ട് ഇഷ്ടപ്പെടുന്നതും അതിനെ റീഷെയര്‍ ചെയ്യുകയോ പുന പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷെ,തന്റേതെന്ന രീതിയില്‍ പൊതുജനത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന മട്ട് ഓണ്‍ലൈന്‍ സ്പേസില്‍ പോലും പ്രദര്‍ശിപ്പിക്കുന്നത് ഒരുതരത്തില്‍ പറഞ്ഞാല്‍ തന്തയില്ലാത്തരമാണ്. ആനന്ദ് ഉണ്ണി അത്തരത്തില്‍ തന്റെ ‘തറവാടിത്തം’ കാണിച്ചു എന്ന് വേണം പറയാന്‍.
ആനന്ദ് ഉണ്ണിയുടെ ഫേസ് ബുക്കില്‍ ഈ പോസ്റ്റ് വന്നതിനുശേഷം നിരവധി പേര് അദ്ദേഹത്തെ ഇത് ബോധ്യപ്പെടുത്തിയെങ്കിലും തന്തയില്ലാതെ വളര്‍ന്ന ചൊല്ലുവിളിയില്ലാത്ത തെറിച്ച പയ്യന്റെ പെരുമാറ്റം പോലെയായിരുന്നു ആനന്ദ് ഉണ്ണി പ്രതികരിച്ചത്. ലിജിന്‍ ജോസ് എന്നൊരാളുടെ കമന്റും അതിനു ഉണ്ണുണ്ണി കൊടുത്ത മറുപടിയും എനിക്ക് മെയിലായി കിട്ടിയത്
ഈ സ്ക്രീന്‍ ഷോട്ടില്‍ കാണുക.
നിരവധി പേര് ഈ ആനന്ദ് ഉണ്ണുണ്ണിക്ക് ഇതിനെ പരാമര്‍ശിച്ച് മെസേജുകള്‍ അയച്ചെങ്കിലും ഉണ്ണുണ്ണി ഈ പോസ്റ്റിന്റെ ക്രെഡിബിലിറ്റി വെളിപ്പെടുത്താനോ ഡിലീറ്റ് ചെയ്യാനോ തയ്യാറായില്ല. മാത്രമല്ല, നന്ദകുമാര്‍ എന്ന യഥാര്‍ത്ഥ ബസ്സ് പോസ്റ്റ് ഉടമയുടെ മെസേജിനു ഉണ്ണുണ്ണി കൊടുത്ത ധാര്‍ഷ്യം നിറഞ്ഞ മറുപടി നന്ദകുമാര്‍ എനിക്ക് മെയിലായി അയച്ചുതന്നത് ഇവിടെ വായിക്കുക

ഇത്തരം ജാര സന്തതികള്‍ ഓണ്‍ലൈന്‍ സ്പേസില്‍ പൂണ്ടു വിളയാടുന്നതിനെതിരെ നിയമം കൊണ്ടുവരാനൊന്നും കഴിയില്ല. അത്തരമൊരു കോപ്പി പേസ്റ്റിങ്ങിനു ധാര്‍മ്മികമായ അവകാശമോ പിന്തുണയോ ഉണ്ടോ എന്ന് ഈ ഉണ്ണുണ്ണിമാര്‍ സ്വയം വിചാരിക്കുക തന്നെ വേണം. മറ്റൊരുത്തന് സുഖവിരേചനം നടത്തിയതോ ചര്‍ദ്ദിച്ചതോ കോരിയെടുത്ത് തന്റെ വായില്‍ തിരുകി സദ്യയുണ്ടവന്റെ ഏമ്പക്കം വിടുന്ന ഇത്തരം ആനന്ദ് ഉണ്ണിമാരെ ഫേസ് ബുക്കിലും ബ്ലോഗിലും ഗൂഗിള്‍ ബസ്സിലും കരുതിയിരിക്കുക, അവര്‍ക്കെതിരെ പ്രചാരണം നടത്തുക, അവരെ ഓണ്‍ലൈന്‍ സ്പേസില്‍ ഒറ്റപ്പെടുത്തുക, തിരിച്ചറിയുക, തിരിച്ചറിയിപ്പിക്കുക. അത്രയുമേ സുഹൃത്തുക്കള്‍ക്ക് ചെയ്യാന്‍ സാധിക്കൂ.
ഉണ്ണുണ്ണിക്ക് വീണ്ടുവിചാരം വന്ന് ഇനിയെങ്കിലും സ്വന്തമായി നാലക്ഷരം സ്വയം എഴുതിയിടാന്‍ സര്വ്വേശ്വരന് സര്‍വ്വ ശക്തിയും കഴിവും കൊടുക്കട്ടെ എന്നുമാത്രമേ ഇപ്പോള്‍ പറയാനുള്ളു.

Subscribe to:
Posts (Atom)