ന്താപ്പോ ഇങ്ങനൊരു സംശയം ഉണ്ണ്യായരേ?
കാര്യണ്ട്ന്ന് കൂട്ടിക്കോളൂ ഹാജ്യാരേ..ങ്ങള് ചോദ്യച്ചേനു സമാധാനം പറ
അദ്പ്പോ ഇളംകാറ്റിൽ തേങ്ങാക്കുല ആടോ എന്നൊക്കെ വച്ചാ...ചെന്തെങ്ങിന്റെ കുല ആണേലാടുംന്നല്ലേ പ്രമാണം?
അല്ല, തെറ്റ്.. ഇളംകാറ്റിൽ തേങ്ങാക്കുല ആടും, നല്ല അസ്സലായിത്തന്നെ.
എയ്. അപ്പ് ങ്ങളല്ലേ ഇത്രകാലം കാറ്റിൽ തേങ്ങാക്കുല ആടില്ലാന്നു പറഞ്ഞു നടന്നേ, ദെന്താപ്പോണ്ടായേ?
ബിര്യാണീന്ന് പറേണ സാധനം കഴിച്ചട്ടുണ്ടോ ഹാജ്യാരേ ങ്ങള്? അതൊന്ന് കഴിക്കീൻ.. അതു കഴിച്ചപ്പഴല്ലേ നിക്ക് ബോധോധയം ഉണ്ടായേ.
ഹല്ല, ഇന്നാളല്ലേ നിങ്ങടെ ഒരു വീൽച്ചെയറിലിരുന്നു പ്രസംഗിക്കണ ചങ്ങായി തേങ്ങാക്കുല കാറ്റിലാടില്ല എന്നു പറഞ്ഞെ..ആ നമ്മുടെ പ്രഷർകുക്കറിന്റെപോലത്തെ പേരുള്ള ആളേ..സ്റ്റീഫൻ ഫോക്കിങ്ങ്.. നിങ്ങടൊക്കെ നേതാവ്?
ഹാ, ദിതു കണ്ടാ ഹാജ്യാരേ..ഈ പൊതി എന്താന്നു വച്ചാ? ങ്ങ്ക്കറിയാലൊ ന്റെ മനസ്സ്. ഞാൻ മാത്രം നന്നായാ പോരാ, ലോകം മുഴുവൻ നന്നാവണം..അതാന്റെ സ്വപ്നം.
സ്വപ്നോം പൊതീം തമ്മിലെന്താന്റെ ഉണ്ണ്യായരേ ബന്ധം?
ഹായ്, ങ്ങളു വെടിവെക്കാതെ.. ഇതു വീൽച്ചെയർ ചങ്ങായിക്കുള്ളതാ.. ബിരിയാണി. മാത്രമല്ല, ബോഞ്ച്യൊള്ളം ഉണ്ടാക്കനുള്ള കുറിപ്പടീം.. അതൊന്നു ഉള്ളിൽ ചെന്നാലുടനെ പുള്ളി ചാടി എണീറ്റ് തേങ്ങാക്കൊല ആട്ടാൻ തുടങ്ങും..ഇതൊന്നു കൊറിയറയക്കണം
അല്ല ഉണ്ണ്യായരേ അപ്പൊ യുക്തിവാദോം തേങ്ങാക്കൊലേം നല്ല കോമ്പിനേഷനാണല്ലേ?
പിന്നല്ലാതെ, ബിര്യാണി അടിച്ച ശേഷം യുക്തിവാദം ..അതാ നമ്മടേ ഇപ്പൊഴത്തെ ഒരു സ്റ്റൈൽ..ഏതു?
ഹയ്, ങ്ങളെങ്ങടാ ഓടണേ..
ഹാജ്യാരേ, ഇന്നു പത്ത് കവലേൽ ബിരിയാണി മാഹാത്മ്യവും അഞ്ചിടത്ത് തേങ്ങാക്കുല ആട്ടക്കഥയും പറയാന്നൊരു വാക്ക് കൊടുത്തിട്ടുണ്ടാർന്നേ..തങ്കപ്പേട്ടൻ അമ്പലംപണിക്കുള്ള ധർണേം കഴിഞ്ഞ് എന്നെ കാത്ത് കവലേലുണ്ടാവും. ഇന്നത്തെ പ്രോഗ്രാം ഞങ്ങളൊരുമിച്ചാ...പിന്നെ കാണാം..
[ഈ പോസ്റ്റ് ഇനിയും മനസ്സിലായില്ലെങ്കില്‍; ലോകത്തെ മുഴുവന്‍ ജനങ്ങളും (ബ്ലോഗര്‍മാരടക്കം) മധുര മനോജ്ഞ സദാചാരിക ധാര്‍മ്മിക സനോണീ ബോധത്തിലേക്ക് വരുവാന്‍ ഈയിടെ ബിരിയാണി അടിച്ചു ഏമ്പക്കം വിട്ട് ബോധോധയം വന്ന ബ്ലോഗറുടെ ഇടയ(എടങ്ങേറു)ലേഖനങ്ങള്‍ വായിക്കുവിന്‍]
Showing posts with label രാഷ്ട്രീയം. Show all posts

Monday, September 13, 2010
Tuesday, March 17, 2009
പൊന്നാനിയില്‍ എന്തുകൊണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥി?
എന്നത് എനിക്കെത്രയും ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. മുട്ടിനു മുട്ടിനു പുട്ടിനു പീരയെന്നപോലെ മതേതരത്വവും മത സൌഹാര്‍ദ്ദവും പറയുന്നവരും (പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടാകുമോ ആവോ?) പൊന്നാനിയിലെ സീറ്റിനു വേണ്ടി മതഭക്തനും, വിശ്വാസിയും, മത ചിഹ്നങ്ങള്‍ ധരിച്ചവനും സര്‍വ്വോപരി അടിമുടി മുസ്ലീമായ ഒരു വ്യക്തിയെ തേടിപ്പിടിച്ചുകൊണ്ടിരിക്കുന്നു. ഇടതനും വലതനും അതില്‍ വിത്യാസമില്ല. മലപ്പുറത്തിന്റെ മലക്കിപ്പുറം മതി മതേതരത്വം എന്നാവും വിപ്ലവപ്പാര്‍ട്ടികളുടെയും അതില്ലാത്തവരുടേയും നിലപാടുകള്‍. അല്ലെങ്കിലും തിരഞ്ഞെടൂപ്പിലെന്ത് മതേതരത്വവും മത സൌഹാര്‍ദ്ദവും പാര്‍ട്ടി പ്രത്യയശാസ്ത്രവും വിപ്ലവവും?
രാഷ്ട്രീയത്തിലേയും പാര്‍ട്ടിയിലേയും ചക്കളാത്തിപോരാട്ടങ്ങളേ കണ്ട് മടുത്ത്, ഭരണം പത്തായത്തിനുള്ളിലാക്കി മൂടിയിട്ട്, അഴിമതിയേയും സ്വജനപക്ഷപാതത്തേയും തുറന്നുവിട്ടത് കണ്ടിട്ട്, ഇനിയൊരു പ്രതീക്ഷക്കു വകയില്ല എന്നു കരുതുന്ന ലക്ഷക്കണക്കിന് സാധാരണ ജനങ്ങളെ, (കേരളത്തിലെ വോട്ടിങ്ങ് ശതമാനം അങ്ങോട്ടൊ ഇങ്ങോട്ടോ ആയി നിര്‍വ്വചിക്കുന്ന, ഇടതനേയോ വലതനേയോ ഭരിക്കാനവസരം കൊടുക്കുന്ന) പാര്‍ട്ടി പ്രത്യയശാസ്ത്രം പേറാത്ത, പാര്‍ട്ടി നേതാക്കളെ സമൂലം ന്യായികരിക്കാത്ത ദരിദ്ര നാരായണന്മാരെ നമുക്ക് നിക്ഷ്പക്ഷമതികള്‍ എന്നു വിളിക്കാം പക്ഷെ പാര്‍ട്ടി നിലപാടില്‍, കാഴ്ചപ്പാടില്‍ അതുമല്ലെങ്കില്‍ രാഷ്ടീയക്കാരന്റെ കണ്ണില്‍ അവര്‍ അവസരവാദികളാണ്. അരാഷ്ടീയരാണ്, ചെറ്റകളാണ്. കാരണം അവരാണല്ലോ കേരളത്തിന്റെ തിരഞ്ഞെടുപ്പിന്റെ പ്രധാന ഭാഗധേയം നിശ്ചയിക്കുന്നത്.
പറഞ്ഞു വന്നത്, പൊന്നാനിയില്‍ എന്തുകൊണ്ട് മുസ്ലീം സ്ഥാനാര്‍ത്ഥി? മുസ്ലീം ഭൂരിപക്ഷ മണ്ഡലമെന്നോ മുസ്ലീം ജനവാസം കൂടുതലെന്നോ പറയുമായിരിക്കും. കണ്ണില്‍ പൊടിയിടാന്‍ ന്യൂനപക്ഷ അവകാശ സംരക്ഷണത്തിനെന്നോ അവരുടെ സര്‍വ്വവിധ സംരക്ഷണത്തിനെന്നോ പറയുമായിരിക്കും. അപ്പോള്‍ 41 ശതമാനം ഹിന്ദുക്കളുള്ള പൊന്നാനിയില്‍ അവരെ ആരു സംരക്ഷിക്കും എന്നു ഹിന്ദുക്കള്‍ ചോദിക്കുമായിരിക്കും. കേരളത്തിലെ ക്രിസ്ത്യന്‍-മുസ്ലീം സമുദായങ്ങളെപ്പോലെ നാളെ ഹിന്ദുക്കളും അമ്പലചാരികളാവുകയോ പൂജാരിയോ പുരോഹിതനോ അവരുടെ തീരുമാനങ്ങളെ നിര്‍ണ്ണയിക്കുകയാണെങ്കില്‍ മറ്റു സമുദായങ്ങളെപ്പോലെ ഹിന്ദുക്കളും സംഘടിതമാകുമെങ്കില്‍ അവര്‍ക്കും ഒരു സ്ഥാനാര്‍ത്ഥിയെ നോക്കേണ്ടി വരില്ലേ ?
രണ്ടത്താണിയോ ഹുസൈനോ പറ്റില്ലെങ്കില്‍ സര്‍വ്വ സമ്മതന്‍ - സ്വതന്ത്രന്‍. അതാര്? സംവിധായകന്‍ കമല്‍. കാരണം?? എന്തുകൊണ്ട് മറ്റു സംവിധായകരായില്ല?? ഒന്നു ചുഴിഞ്ഞു നോക്കു സാര്‍? എന്തെങ്കിലും അരുതാത്തത് കാണുന്നുണ്ടോ? എന്തോ ചീഞ്ഞു നാറുന്നുണ്ടോ?
തിരുവനന്തപുരം ജില്ലയില്‍ നാടാരോ നായരോ അല്ലാത്ത ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍, എറണാകുളത്ത് സഭയോട് ബന്ധമില്ലാത്ത, ലത്തീന്‍ സമുദായക്കാരനല്ലാത്ത, മലപ്പുറത്ത് മുസ്ലീമല്ലാത്ത, തൃശ്ശൂര്‍ ഈഴവനോ ക്രിസ്ത്യാനിയോ അല്ലാത്ത, ഒരു മതേതരക്കാരനേയോ, അവിശ്വാസിയേയോ, നിരീശ്വരവാദിയേയോ, മതചിഹ്നങ്ങള്‍ പേറത്താവനേയോ ഇവരെയൊക്കെ ഈ തിരഞ്ഞെടൂപ്പില്‍ മത്സരിപ്പിക്കാന്‍ എന്നാണ് നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നട്ടെല്ല് ഉണ്ടാവുക. നട്ടെല്ലെന്നു പറഞ്ഞാല്‍ ഇന്നുള്ള രാഷ്ടീയക്കാര്‍ക്കുള്ള പ്ലാസ്റ്റിക്കിന്റെ പിവിസി പൈപ്പ് അല്ല. നടൂ വളയാത്ത നല്ല നട്ടെല്ല്.
പാര്‍ട്ടി ആപ്പീസില്‍ തലച്ചോറ് പണയം വച്ചവര്‍, നിക്ഷ്പക്ഷരെ നോക്കി അരാഷ്ട്രീയത എന്നു കുരച്ചേക്കും, അവസരവാദികള്‍ എന്നു കൂകുമായിരിക്കും, മന്ദബുദ്ധികള്‍ എന്നു വിളിച്ചേക്കും, പക്ഷേ, നേരിന്റെ കൂടെ പിറന്നവരും നേരിന്‍ ചിന്തയുള്ളവരും രാഷ്ടീയത്തേയും രാഷ്ട്രീയക്കാരേയും നോക്കി പരിഹാസച്ചിരി ചിരിക്കുമ്പോള്‍ കണ്ടില്ല എന്നു നടിക്കാനാവില്ല.
വാല്‍ക്കഷ്ണം : പണ്ട് ഒരു തെരഞ്ഞെടുപ്പില്‍ ‘വര്‍ഗ്ഗീയ വാദികളുടെ വോട്ട് ഞങ്ങള്‍ക്കു വേണ്ട’ എന്ന് സധൈര്യം നെഞ്ചൂറ്റത്തോടെ പറയാന്‍ നമുക്കൊരു ഇ.എം.എസ് ഉണ്ടായിരുന്നു. ഇന്ന്......?

Subscribe to:
Posts (Atom)